നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് മലപ്പുറം തവനൂർ സ്വദേശി നന്ദിതക്ക്

47ാം റാങ്ക് നേടിയ പി.നന്ദിതയാണ് ആദ്യ അൻപതിൽ ഇടംപിടിച്ച ഏക മലയാളിയും

Update: 2022-09-08 07:23 GMT

മലപ്പുറം: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് മലപ്പുറം തവനൂർ സ്വദേശി നന്ദിതക്ക്. ദേശീയ തലത്തിൽ 47ാം റാങ്ക് നേടിയ പി.നന്ദിതയാണ് ആദ്യ അൻപതിൽ ഇടംപിടിച്ച ഏക മലയാളി. മലപ്പുറം തവനൂരിലെ വിമുക്തഭടൻ പടന്നപ്പാട്ട് പത്മനാഭന്റെയും കോമളവല്ലിയുടെയും മകളാണ് നന്ദിത. തിരുനാവായ നവാമുകുന്ദ സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. 720 ൽ 701 മാർക്കാണ് നന്ദിതക്ക് ലഭിച്ചത്. തിരുവോണ ദിവസത്തിൽ ലഭിച്ച ഇരട്ടി മധുരമാണ് ഒന്നാം റാങ്കെന്ന് നന്ദിത പറഞ്ഞു. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News