ദേശീയപാതാ നിർമാണം; മലപ്പുറത്ത് വീടുകൾക്ക് വിള്ളൽ, മാറിത്താമസിക്കാൻ കുടുംബങ്ങൾക്ക് നിർദേശം

ബംഗ്ലാകുന്ന് പ്രദേശത്ത് ഏഴ് വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്‌. രണ്ടുവീടുകൾ പൂർണമായും താമസയോഗ്യമല്ലാതായി.

Update: 2024-04-18 11:05 GMT

മലപ്പുറം: ദേശീയപാത നിർമാണം നടക്കുന്ന മലപ്പുറം കുറ്റിപ്പുറത്ത് വീടുകൾക്ക് വിള്ളൽ. ബംഗ്ലാകുന്ന് പ്രദേശത്ത് ഏഴ് വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്‌. രണ്ടുവീടുകൾ പൂർണമായും താമസയോഗ്യമല്ലാതായി. മറ്റു കുടുംബങ്ങളോട് മാറിത്താമസിക്കാൻ കെ.എൻ.ആർ.സി അധികൃതർ നിർദേശം നൽകി.  

വീടിന്റെ ഉൾവശങ്ങളിൽ ഉൾപ്പെടെയാണ് വിള്ളലുണ്ടായത്. ഓരോ മണിക്കൂറുകളിലും വിള്ളൽ കൂടി വരുന്നതായി വീട്ടുകാർ പറയുന്നു. കെ.എൻ.ആർ.സിയുടെ ടെക്നിക്കൽ ടീം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News