വീട്ടമ്മക്ക് നേരെ അയൽവാസികളുടെ ആക്രമണം

പൊലീസ് ഉദ്യോഗസ്ഥന്‍റെ നേത്യത്വത്തിലടക്കം തനിക്ക് നേരെ ഭീഷണി ഉണ്ടായിട്ടുണ്ടെന്നും ശോഭ പറഞ്ഞു

Update: 2023-01-15 14:53 GMT

തിരുവനന്തപുരം: വീട്ടമ്മക്ക് നേരെ അയൽവാസികളുടെ ആക്രമണം. ആര്യനാട് സ്വദേശി ശോഭാക്കാണ് (34) മർദ്ദനമേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെ വാതിൽ തകർത്ത് വീട്ടിൽ കയറി കല്ല് ഉപയോഗിച്ച് ഇടിക്കുകയും മുഖത്ത് അടിക്കുകയും, നെഞ്ചിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശോഭ ആശുപത്രിയിൽ ചികിത്സയിലാണ്. 

2018 ൽ ശോഭയുടെ മകനെ പ്രതികളിൽ ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിൽ നടന്നു വരികയാണ്. ഈ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് തുടർച്ചയായി അക്രമണം നടത്തിയിരുന്നതെന്നാണ് ശോഭ പറയുന്നത്.

Advertising
Advertising

അഖിൽ, നിഖിൽ എന്നിവരടക്കമുള്ള ആറ് അംഗ സംഘം കഴിഞ്ഞ നവംബറിലും വീട് കയറി ആക്രമിച്ചിരുന്നെന്നും, ആര്യനാട് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ശോഭ പറഞ്ഞു. സംഭവത്തിൽ തന്‍റെ അമ്മാവനും , അമ്മാവന്‍റെ ഭാര്യക്കും പങ്കുണ്ടെന്നും ശോഭ ആരോപിച്ചു.

മുഖ്യമന്തിക്കടക്കം ശോഭ പരാതി നൽകിയിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ശോഭ പറഞ്ഞു. പ്രതികളിൽ ഒരാളുടെ ബന്ധു പൊലീസ് ഉദ്യോഗസ്ഥനാണെന്നതാണ് ഇതിന് കാരണമായി പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ നേത്യത്വത്തിലടക്കം തനിക്ക് നേരെ ഭീഷണി ഉണ്ടായിട്ടുണ്ടെന്നും ശോഭ പറഞ്ഞു.


Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News