അതിർത്തി തർക്കം; അയൽവാസികളെ വീടിനുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തി

വിമുക്തഭടനായ അജയ് കുമാറാണ് തീയിട്ടത്

Update: 2023-03-04 10:14 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കുടുംബത്തെ പൂട്ടിയിട്ട് അയൽവാസി വീടിന് തീയിട്ടു. വിമുക്തഭടനായ അജയ് കുമാറാണ് തീയിട്ടത്. വീട്ടിലുണ്ടായിരുന്നവർ പുറത്തുചാടിയതിനാൽ ദുരന്തം ഒഴിവായി. സ്വത്തുതർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. 

അതിർത്തിയുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ നേരത്തെ വാക്കേറ്റമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തെ തുടർന്ന് ഇവരുടെ വീട്ടിലെത്തിയ അജയ് കുമാർ വീട്ടുകാരെ അകത്ത് പൂട്ടിയിട്ട ശേഷം തീ കൊളുത്തുകയായിരുന്നു. മുഖംമൂടിയിട്ട് വന്നാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. 

സംഭവത്തിന് ശേഷം പ്രതി ഓടിരക്ഷപെടുകയും ചെയ്തു. വാതിൽ പൊളിച്ച് പുറത്തുകടന്നതിനാലാണ് വീട്ടുകാർ രക്ഷപെട്ടത്. അജയ് കുമാർ പീഡനക്കേസ് പ്രതിയാണെന്നും പോലീസ് പറയുന്നു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News