ഹോസ്റ്റല്‍ ഫീസ് അടക്കാത്തവരുടെ പരീക്ഷാഫലം തടഞ്ഞുവെച്ചു; തൃശൂര്‍ വെറ്ററിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം
175 വിദ്യാർഥികളുടെ ഒന്നാംവർഷ പരീക്ഷാഫലം ആണ് സർവകലാശാല തടഞ്ഞു വച്ചിരിക്കുന്നത്
Update: 2026-09-28 08:32 GMT
തൃശൂർ: തൃശൂർ സർവകലാശാലയിൽ പരീക്ഷ ഫലം തടഞ്ഞുവെച്ചെന്നാരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചു. 175 വിദ്യാർഥികളുടെ ഒന്നാംവർഷ പരീക്ഷാഫലം ആണ് സർവകലാശാല തടഞ്ഞു വച്ചിരിക്കുന്നത്. കുത്തനെ വർധിപ്പിച്ച ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സർവകലാശാലയുടെ നടപടി.
300 രൂപ 400 രൂപ ഉണ്ടായിരുന്ന ഹോസ്റ്റൽ ഫീസ് ഒറ്റയടിക്ക് വെറ്റിനറി സർവകലാശാല വർദ്ധിപ്പിച്ചത് 2000 രൂപയാണ്. അതായത് ഒരു വർഷത്തേക്ക് ഒരു വിദ്യാർഥിക്ക് 24000 രൂപയോളം പോസ്റ്റർ ഫീസ് മാത്രം അടക്കേണ്ടി വരും. ഹോസ്റ്റൽ ഫീസ് അടയ്ക്കാത്ത ഒന്നാം വർഷത്തെ 175 വിദ്യാർത്ഥികളുടെ പരീക്ഷാഫലമാണ് സർവകലാശാല തടഞ്ഞു വച്ചിരിക്കുന്നത്.