കൂരിയാട് ദേശീയപാതയിലെ വിള്ളൽ; വിദഗ്ധ സംഘം പരിശോധന നടത്തി , ദേശീയപാത അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും

കൂരിയാട്ടെ ഭൂപ്രകൃതിക്ക് അനുയോജ്യമായല്ല പ്രദേശത്ത് ദേശീയപാതയുടെ നിർമാണ പ്രവർത്തനം നടന്നതെന്ന് നാട്ടുകാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു

Update: 2025-05-21 14:31 GMT

കോഴിക്കോട്: കൂരിയാട് ദേശീയപാത തകർന്ന സ്ഥലത്ത് മൂന്നംഗ വിദഗ്ധ സംഘം പരിശോധന നടത്തി . നിർമാണത്തിൽ പിഴവ് സംഭവിച്ചു എന്ന നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് പരിശോധന നടന്നത് . അടുത്ത ദിവസം ദേശീയപാത അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും

കൂരിയാട്ടെ ഭൂപ്രകൃതിക്ക് അനുയോജ്യമായല്ല പ്രദേശത്ത് ദേശീയപാതയുടെ നിർമാണ പ്രവർത്തനം നടന്നതെന്ന് നാട്ടുകാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു . ഇതാണ് അപകടത്തിന് കാരണമായതെന്ന് ഇവർ പറയുന്നു . ഇതിനിടെയാണ് അപകടത്തെ കുറിച്ച് പഠിക്കാൻ ദേശീയപാത അതോറിറ്റി നിയോഗിച്ച മൂന്നംഗ സംഘം സ്ഥലത്ത് പരിശോധന നടത്തിയത് . തകർന്ന ദേശീയ പാതയും , സർവീസ് റോഡും ഇവർ നടന്ന് നിരീക്ഷിച്ചു . നിർമാണ കമ്പനിയുടെ പ്രതിനിധികളോടും നാട്ടുകാരോടും ഇവർ വിവരങ്ങൾ ചോദിച്ച് അറിഞ്ഞു . തങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി സംഘത്തിനോട് പറഞ്ഞതായി നാട്ടുകാർ വ്യക്തമാക്കി.

Advertising
Advertising

പരിശോധന പൂർത്തിയാക്കിയെന്നും അടുത്ത ദിവസം റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കുമെന്നും വിദഗ്ദ സംഘം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് നിലവിലെ നിർമിതിക്ക് പകരം മേൽപ്പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം . സ്ഥലം സന്ദർശിച്ച സംഘം നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി .അതിനിടെ ഇവിടെ ചെറിയ തോതിൽ പ്രതിഷേധവും നടന്നു . സംഘം പ്രദേശവാസികളോട് പൂർണമായും കാര്യങ്ങൾ ചോദിച്ചറിഞ്ഞില്ല എന്നാണ് ഇവരുടെ പരാതി . പിന്നീട് ഇവർ പിരിഞ്ഞ് പോവുകയായിരുന്നു.


Full View



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News