നിജോ ഗിൽബെർട്ട് നയിക്കും; സന്തോഷ് ട്രോഫിക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു

ഒക്ടോബർ ഒമ്പത് മുതൽ ഗോവയിലാണ് ടൂർണമെന്റ് നടക്കുക

Update: 2023-10-04 07:48 GMT

കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരളാ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നിജോ ഗിൽബെർട്ടാണ് നായകൻ. ഒക്ടോബർ ഒമ്പത് മുതൽ ഗോവയിലാണ് ടൂർണമെന്റ് നടക്കുക. സതീവൻ ബാലനാണ് പരിശീലകൻ. ഏഴുതവണ ചാമ്പ്യൻ മാരായ കേരളം കീരീട പ്രതീക്ഷയുമായി തന്നെയാണ് ഗോവിയിലേക്കെത്തുന്നത്.

ഗ്രൂപ്പ് എയിൽ കേരളത്തിനൊപ്പം ഗോവ, ജമ്മു കശ്മീർ, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ ടീമുകളാണുണ്ടാവുക. മുഹമ്മദ് അസ്ഹർ, സിദ്ധാർത്ഥ് രാജീവൻ, നിഷാദ് എന്നിവരാണ് ഗോൾ കീപ്പർമാർ. ബെൽജിം ബോസ്റ്റർ, സഞ്ജു ജി, ഷിനു ആർ, മുഹമ്മദ് സലീം, നിതിൻ മധു, സുജിത് ആർ, ശരത് കെ.പി എന്നിവരാണ് പ്രതിരോധ നിരയിലുള്ളത്.

Advertising
Advertising

മധ്യനിരയിൽ നിജോ ഗിൽബർട്ട് ,അർജുൻ വി, ജിതിൻ ജി, അക്ബർ സിദ്ധിഖ്, റാഷിദ് എം, റിസ്വാൻ അലി, ബിജേഷ് ബാലൻ, അബ്ദു റഹീം എന്നിവരും ജുനൈൻ, സജീഷ് ഇ, മുഹമ്മദ് ആഷിഖ്, നരേഷ് ബി എന്നിവരും അണിനിരക്കും. ഇത്തരത്തിൽ ശക്തമായ ഒരു ടീമിനെ തന്നെയാണ് സന്തോഷ് ട്രോഫിക്കായി കേരളം അണിനിരത്തുന്നത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News