സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ തെരഞ്ഞെടുപ്പ് ചൂടില്‍ നിലമ്പൂർ
ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
Update: 2025-06-03 10:08 GMT
നിലമ്പൂര്‍: സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പോത്തുകൽ ,വഴിക്കടവ് പഞ്ചായത്തുകളിലാണ് ഷൗക്കത്തിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം നടക്കുക.
എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിൻ്റെ പര്യടനം പോത്തുകൽ പഞ്ചായത്തിലാണ്. സംസ്ഥാന സർക്കാറിൻ്റെ വികസനമാണ് എൽഡിഎഫ് ഉയത്തിക്കാട്ടുന്നത് . സർക്കാറിന് എതിരെയാണ് യുഡിഎഫിൻ്റെ പ്രചാരണം . തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവറും ഇന്ന് പ്രചാരണത്തിനിറങ്ങും.
ബിജെപി സ്ഥാനാർഥിയായ അഡ്വ.മോഹന്‍ ജോര്‍ജും എസ് ഡി പിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിയും പ്രചരണ രംഗത്ത് സജീവമാണ്.