കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

കണ്ണൂർ സ്വദേശിയായ പ്രതി വാഗമണ്ണിലെ ഹോട്ടൽ ജീവനക്കാരനാണ്

Update: 2025-10-15 05:57 GMT
Editor : Lissy P | By : Web Desk

കൊല്ലം: കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ ഒപ്പം താമസിക്കുന്നയാളാണ് പ്രതി.കണ്ണൂർ സ്വദേശിയായ പ്രതി വാഗമണ്ണിലെ ഒരു ഹോട്ടൽ ജീവനക്കാരനാണ്.  ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കുട്ടി രണ്ട് വർഷമായി പീഡനം നേരിടുന്നതായി പൊലീസ് പറഞ്ഞു.

 പെണ്‍കുഞ്ഞിനാണ് ഒമ്പതാം ക്ലാസുകാരി ജന്മം നല്‍കിയത്. കുട്ടിയെ ബന്ധുകൾ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. അമ്മയുടെ രണ്ടാം വിവാഹത്തിലാണ് പെണ്‍കുട്ടി ജനിച്ചത്.  അമ്മയുടെ ആദ്യ ഭർത്താവ് മരിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവും പിന്നീട് മരിച്ചു.തുടർന്ന് രണ്ട് വർഷമായി പ്രതി പെൺകുട്ടിയുടെ മാതാവിനൊപ്പം താമസിച്ചുവരികയായിരുന്നു പ്രതി. ഹോം നഴ്സായി ജോലി ചെയ്യുന്ന അമ്മ പലപ്പോഴും വീട്ടിലുണ്ടാകാറില്ല. ഈ  അവസരം മുതലെടുത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്.വാഗമണ്ണിൽ പിടിയിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertising
Advertising

അതിനിടെ, എറണാകുളം പെരുമ്പാവൂരിൽ 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ മാതാവിന്റെ ആൺ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി അമീറുൽ ഇസ്ലാം ആണ് അറസ്റ്റിലായത്.കഴിഞ്ഞ ആഗസ്ത് 23നായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് നാട്ടില്‍ പോയിരുന്ന സമയത്തായിരുന്നു പീഡനം. പല ദിവസങ്ങളിലായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. പെരുമ്പാവൂര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News