നബിദിന പരിപാടികള്‍ക്ക് നിപ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണം: മുസ്‌ലിം ലീഗ് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി

നിയന്ത്രണങ്ങളോട് കൂടിയെങ്കിലും നബിദിന റാലി ഉള്‍പ്പടെയുള്ള പരിപാടികള്‍ക്ക് അനുമതി നല്‍കണമെന്നും അഭ്യർത്ഥിച്ചു

Update: 2023-09-27 15:26 GMT
Advertising

കോഴിക്കോട്: നാളെ നടക്കുന്ന നബിദിന പരിപാടികള്‍ക്ക് നിപ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി യുടെ സാന്നിദ്ധ്യത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് എം.എ റസാഖ് മാസ്റ്ററും, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായിലും ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ജില്ലയില്‍ നിപ്പ ഭീതി പൂര്‍ണമായും ഒഴിവായി കണ്ടൈന്‍മെന്റ് സോണുകള്‍ പൂര്‍ണമായി നീക്കം ചെയ്ത്, സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളെല്ലാം പതിവുപോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ നാളെ (സെപ്റ്റംബര്‍ 28 വ്യാഴം) നടക്കുന്ന നബിദിന പരിപാടികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ പല പ്രദേശങ്ങളിലും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അവ്യക്തത നില നില്‍ക്കുന്നുണ്ടെന്നും ഇവരുടെ ആശങ്കയിലും പ്രയാസത്തിലും അടിയന്തിരമായി ഇടപെട്ട് നിയന്ത്രണങ്ങളോട് കൂടിയെങ്കിലും നബിദിന റാലി ഉള്‍പ്പടെയുള്ള പരിപാടികള്‍ക്ക് അനുമതി നല്‍കണമെന്നും ജില്ലാ കലക്ടറോട് അഭ്യര്‍ത്ഥിച്ചു.

പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് നബിദിന പരിപാടികള്‍ നടത്തുന്നതിന് അനുമതി നല്‍കുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. പരിപാടി നടക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ അതത് കമ്മിറ്റികള്‍ വിവരം നല്‍കണമെന്നും പരിപാടികളില്‍ സാമൂഹിക അകലം പാലിക്കണമെന്നും ആളുകള്‍ മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട കമ്മിറ്റികള്‍ ഉറപ്പ് വരുത്തണമെന്ന് കലക്ടര്‍ മൂവരോടും ആവശ്യപ്പെട്ടു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News