നിപാ: കേന്ദ്ര സംഘം ഇന്ന് ഉച്ചയ്ക്ക് കോഴിക്കോടെത്തും

എല്ലാവിധ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്

Update: 2021-09-05 05:34 GMT

ന്യൂഡൽഹി: മസ്തിഷ്‌ക ജ്വരവും ചർദ്ദിയും ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലായിരുന്ന 12 കാരൻ മരിച്ചത് നിപ ബാധിച്ചാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് ഉച്ചയ്ക്ക് കോഴിക്കോടെത്തും.

കോവിഡ് ബാധ കൂടുതലുള്ള സംസ്ഥാനത്ത് നിപാ കൂടി കണ്ടെത്തിയത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗൗരവത്തോടെയാണ് കണ്ടിട്ടുള്ളത്. അതിനാലാണ് എൻസിഡിസി സംഘത്തെ അയച്ചിട്ടുള്ളത്. നേരത്തെ നിപാ ബാധിച്ചപ്പോൾ എംയിസ് സംഘത്തെ കേന്ദ്രം അയച്ചിരുന്നു. ഇക്കുറിയും എല്ലാവിധ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News