'എന്നെ ദുരുപയോഗം ചെയ്തത് നിതീഷ് മുരളീധരൻ, എല്ലാവരുടേയും കണ്ണൻ ചേട്ടൻ...' ; അനന്തു അജിയുടെ മരണമൊഴി പുറത്ത്
'ഈ വീഡിയോ കാണുന്നവർ ഒരിക്കലും ഇടപെഴകാൻ പാടില്ലാത്ത ചില ആളുകളുണ്ട്. അവരാണ് ആർഎസ്എസുകാർ. നമ്മുടെ സോ കാൾഡ് സംഘീസ്...'
കോട്ടയം:ആർഎസ്എസ് ക്യാമ്പിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അനന്തു അജിയുടെ മരണമൊഴി പുറത്ത്. സെപ്റ്റംബർ 14 ന് റെക്കോർഡ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്തു വച്ച വീഡിയോയാണ് ബുധനാഴ്ച പുറത്തുവന്നത്.
വീഡിയോയിൽ അനന്തു അജി പറയുന്നതിന്റെ പൂർണരൂപം.
' സെപ്റ്റംബർ 14, 10.26 ന് റെക്കോർഡ് ചെയ്യുന്ന വീഡിയോ ആണിത്. ഞാൻ ഇവിടെ വന്നിരിക്കുന്നത് എന്റെ മരണമൊഴിയുമായിട്ടാണ്. എല്ലാവരും ഭങ്കര സംശയത്തിലായിരിക്കും എന്തിനായിരിക്കും ഇവൻ ആത്മഹത്യ ചെയ്തത് എന്ന്. അതിനെല്ലാമുള്ള ഉത്തരം ഈ വീഡിയോ കണ്ടാൽ മനസ്സിലാവും. ഞാൻ എന്നെ തന്നെ പരിചയപ്പെടുത്താം. ഞാൻ അനന്തു അജി, 26 വയസ്. സോഫ്റ്റ് വെയർ എൻജിനീയർ. ആർട്ടിഫിഷൽ ഇന്റലിജൻസിലാണ് സ്പെഷ്യലൈസ് ചെയ്തിട്ടുള്ളത്.
ഞാനൊരു ഇൻട്രോവേർട്ടഡ് വ്യക്തിയാണ്. അങ്ങോട്ട് കയറി ആരോടും സംസാരിക്കാറില്ല. ഞാൻ പറയാൻ പോവുന്നത് എന്റെ ജീവിതത്തെ കുറിച്ചാണ്. എന്റെ ജീവിതം എങ്ങനെ ഇങ്ങനെയായി, ഞാൻ എന്തൊക്കെ അനുഭവിച്ചു എന്നൊക്കെ ഈ വീഡിയോയിൽ ഉണ്ടാവും. ഞാനൊരു ഒസിഡി രോഗിയാണ്. കഴിഞ്ഞ ഒന്നരവർഷമായി തെറാപ്പി എടുക്കുന്നുണ്ട്. ആറുമാസമായി ഗുളിക കഴിക്കുന്നുണ്ട്. ഏഴ് തരം ഗുളികകളുണ്ട്. ഈ ഗുളികകൾ കഴിക്കുന്നത് കൊണ്ടാണ് ജീവിച്ചിരിക്കുന്നത്.
എന്റെ ജീവിതം കുറച്ച് കഷ്ടപ്പാടായിരുന്നു. ഞാനൊരു ഇരയാണ്. മൂന്നു- നാല് വയസ് ഉള്ളപ്പോൾ മുതൽ വീടിനടുത്തുള്ള ആൾ എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു. അതുകൊണ്ടാണ് ഞാനൊരു ഒസിഡി രോഗിയാവാൻ കാരണം. അതാണ് എന്റെ ഒസിഡി ട്രിഗറാവാൻ കാരണം. ഇത് ദുരുപയോഗമാണ് എന്ന് എനിക്ക് മനസ്സിലായത് കഴിഞ്ഞ വർഷം മാത്രമാണ്. ഈ അബ്യൂസ് കാരണമാണ് എനിക്ക് ഒസിഡി വന്നതെന്നും മനസ്സിലായത് വളരെ വൈകിയാണ്.
എന്നെ ദുരുപയോഗം ചെയ്ത ആൾ കല്യാണമൊക്കെ കഴിച്ച് സെറ്റിലായി നടക്കുന്നുണ്ട്. അവനൊന്നും ഒന്നും അറിയണ്ട. ഞാനാണ് അനുഭവിക്കുന്നത്. ഒസിഡി വന്ന ഒരാളുടെ മനസികാവസ്ഥ എങ്ങനെയാണെന്ന് പറഞ്ഞ് തരാൻ എനിക്ക് അറിഞ്ഞൂടാ... ശരിക്കും വളരെ മോശമാണ്.
നാല് വയസുള്ളപ്പോൾ മുതൽ അയാൾ എന്നെ നിരന്തരം ദുരുപയോഗം ചെയ്യുന്നുണ്ടായിരുന്നു. തുറന്നു പറയാൻ എനിക്ക് പേടിയായിരുന്നു. അതൊരു അബ്യൂസ് ആണെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു. എല്ലാവരും ചോദിക്കും - തെളിവുണ്ടോ ? തെളിവില്ല.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം എന്റെ അമ്മയും സഹോദരിയുമാണ്. അവർ കാരണമാണ് ഇത്രയും കാലമെങ്കിലും ഞാൻ ജീവിച്ചിരുന്നത്. ഇത്രയും നല്ല അമ്മയേയും പെങ്ങളേയും കിട്ടാൻ പുണ്യം ചെയ്യണം. എനിക്ക് ഒരിക്കലും നല്ല മകനോ നല്ല ചേട്ടനോ ആവാൻ പറ്റിയിട്ടില്ല.
ഇപ്പോൾ പോലും അവരെ വേദനിപ്പിക്കുകയാണ്. എനിക്ക് എങ്ങനെ പറയണമെന്ന് അറിയില്ല. എങ്ങനെ വീഡിയോ അവസാനിപ്പിക്കണമെന്ന് അറിയില്ല. എന്നെ അബ്യൂസ് ചെയ്ത ആളുടെ പേര് ഞാൻ പറയും. എനിക്ക് പലസ്ഥലത്ത് നിന്ന് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. പുരുഷൻമാരുടെ അടുത്തുനിന്ന്
ഈ വീഡിയോ കാണുന്നവർ ഒരിക്കലും ഇടപെഴകാൻ പാടില്ലാത്ത ചില ആളുകളുണ്ട്. അവരാണ് ആർഎസ്എസുകാർ. നമ്മുടെ സോ കാൾഡ് സംഘീസ്...
അവരുടെ ക്യാമ്പുകളിലും അവരുടെ പരിപാടികളിലും നടക്കുന്ന അബ്യൂസ് വളരെ മോശമാണ്. ഭയങ്കര ടോർച്ചറാണ്. ഞാനവരുടെ ഐടിസി ക്യാമ്പിനും ഒടിസി ക്യാമ്പിനും പോയിട്ടുണ്ട്. അതുകൊണ്ട് എനിക്ക് അറിയാം, ഞാൻ അനുവദിച്ചിട്ടുണ്ട്. മാനസികമായും ശാരീരികമായും ലൈംഗികമായും അവർ ദുരുപയോഗം ചെയ്യും. ചോദിച്ചാൽ അറിയാം, ആരും തുറന്നു പറയാത്തതാണ്. പലതും ചെയ്തു കളയും. എനിക്ക് അനുഭവം ഉണ്ട്. പക്ഷേ, എന്റെ അടുത്ത് തെളിവ് ചോദിച്ചാൽ ഇല്ല. എങ്ങനെ തെളിവ് കിട്ടും ? ലൈഫിൽ ഒരിക്കലും ഒരു ആർഎസ്എസുകാരനുമായി ഇടപെഴുകരുത്. അവർ പ്യുവർ അബ്യൂസേഴ്സാണ്.
എനിക്ക് ഇത് എങ്ങനെ അവസാനിപ്പിക്കണമെന്ന് അറിഞ്ഞൂടാ.. പലർക്കും നേരിട്ടിട്ടുണ്ട്. തുറന്നു പറയാത്തതാണ്. എന്നെ ദുരുപയോഗം ചെയ്ത ആളുടെ പേര് ഞാൻ പറയാം. അയാളുടെ നിതീഷ് മുരളീധരൻ. എല്ലാവരുടേയും കണ്ണൻ ചേട്ടൻ. അയാൾ തുടർച്ചയായി എന്നെ അബ്യൂസ് ചെയ്തു.
ഇതൊരു അബ്യൂസ് ആണെന്ന് മനസ്സിലായത് തന്നെ കഴിഞ്ഞ വർഷമാണ്. എന്തു ചെയ്യാൻ പറ്റും ? റേപ്പ് ചെയ്യുന്നവർക്ക് അത് ചെയ്തിട്ട് പോയാൽ മതി, അതിന്റെ കഷ്ടപ്പാടുകൾ ജീവിതകാലം മുഴുവനാണ്. മരണം വരെ ഞാൻ അനുഭവിക്കണം.
ഞാനൊരു വിധത്തിലാണ് ജീവിക്കുന്നത്. എനിക്കിനി ജീവിക്കാൻ വയ്യ. ശരിക്കും മടുത്തു.