മുല്ലപ്പെരിയാര്‍ പ്രശ്നം; കേരളം ഇടപെടല്‍ നടത്തിയില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍

പുതിയ സാഹചര്യം പ്രയോജനപ്പെടുത്താൻ കേരളം തയ്യാറാകണമെന്നും എം.പി പ്രതികരിച്ചു

Update: 2021-10-27 05:32 GMT
Advertising

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മേൽനോട്ട സമിതിയെ ഉപയോഗിച്ച് ഇടപെടൽ നടത്താൻ കേരളത്തിന് കഴിഞ്ഞില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. പുതിയ സാഹചര്യം പ്രയോജനപ്പെടുത്താൻ കേരളം തയ്യാറാകണമെന്നും അദ്ദേഹം പ്രതികരിച്ചു. വെള്ളം പൊങ്ങി ജനങ്ങൾക്ക് ആശങ്കയുണ്ടായാൽ മാത്രം ഉണർന്നാൽ പോര. കേരളത്തിന്റെ പ്രതിനിധി പോലും ഡാം സുരക്ഷിതമാണെന്ന് നിലപാടെടുത്തു. അതാണ് കേരളത്തിന്റെ വാദം ദുർബലപ്പെടാൻ കാരണം. മുല്ലപ്പെരിയാറിൽ ഡീൻ കുര്യാക്കോസിനെ തടഞ്ഞ കേരള പൊലീസിനെതിരെ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു. ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേല്‍നോട്ട സമിതിയുടെ തീരുമാനം വന്ന സാഹചര്യത്തിലാണ് പ്രേമചന്ദ്രന്‍റെ പ്രതികരണം. 

കഴിഞ്ഞ മൂന്ന് വർഷത്തെ കാലാവസ്ഥ വ്യതിയാനങ്ങൾ പരിശോധിച്ചാണ് ഡാമിലെ ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്ന് മേല്‍നോട്ട സമിതി തീരുമാനിച്ചത്. സമിതിയുടെ നിലപാട് ഇന്ന് സുപ്രിം കോടതിയെ അറിയിക്കും. അന്തിമ തീരുമാനം സുപ്രിം കോടതിയുടേതാകും. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാൽ ഇടുക്കി അണക്കെട്ടിന് താങ്ങാനാവില്ലെന്നും സമിതി വിലയിരുത്തി. കേരളത്തിന്റെ വാദങ്ങൾ സമിതി അംഗീകരിച്ചുവെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News