വർഗീയ വിദ്വേഷം പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടിയില്ല; ജനാധിപത്യപരമായി അഭിപ്രായം പറഞ്ഞ വിസ്ഡം നേതാവിന് സസ്പെൻഷൻ: വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്

‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദം കേരളത്തിൽ മതസൗഹാർദം തകർക്കാൻ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമായിരുന്നുവെന്ന് സജീദ് ഖാലിദ് ചൂണ്ടിക്കാട്ടി

Update: 2025-07-03 10:57 GMT

കോഴിക്കോട്: സംസ്ഥാനത്ത് വർഗീയ വിദ്വേഷം പടർത്താൻ ലക്ഷ്യമിട്ട് വ്യാജ ‘കാഫിർ സ്ക്രീൻഷോട്ട്' പ്രചരിപ്പിച്ച ഇടതുപക്ഷ സർക്കാരിന്റെ പൊലീസ് തന്നെ കണ്ടെത്തിയ ഡിവൈഎഫ്ഐ നേതാവും എയ്ഡഡ് സ്കൂൾ അധ്യാപകനുമായ റിബേഷിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ സൂംബ നൃത്തത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായം പങ്കുവെച്ച വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നേതാവ് ടി.കെ. അഷ്റഫിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിയെ ഗുരുതരമായ വീഴ്ചയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് ആരോപിച്ചു. 

‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദം കേരളത്തിൽ മതസൗഹാർദം തകർക്കാൻ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമായിരുന്നുവെന്ന് സജീദ് ഖാലിദ് ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ച ഈ വ്യാജ സ്ക്രീൻഷോട്ട് മതവിദ്വേഷം ആളിക്കത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടും റിബേഷിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നതാണ്. മാത്രമല്ല റിബേഷ് ഇപ്പോഴും എയ്ഡഡ് സ്കൂളിൽ അധ്യാപകനായി തുടരുകയാണ്. ഇത്തരം വർഗീയ ഭീകരർ സർവീസിൽ തുടരുമ്പോൾ വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ച ടി.കെ. അഷ്റഫിനെ ഉടൻ സസ്‌പെൻഡ് ചെയ്തത് ഇരട്ടത്താപ്പിന്റെ വ്യക്തമായ തെളിവാണെന്നും സജീദ് ഖാലിദ് പറഞ്ഞു.

Advertising
Advertising

വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദിന്റെ പോസ്റ്റിന്റെ പൂർണരൂപം:

"കാഫിർ സ്ക്രീൻ ഷോട്ടിൻ്റെ പ്രാഥമിക ഉറവിടമായത് റിബേഷ് എന്ന അദ്ധ്യാപകനാണെന്നാണ് ഇടതുപക്ഷ സർക്കാരിന്റെ പോലീസ് തന്നെ കണ്ടെത്തിയത്...

ഒരു സംസ്ഥാനത്താകെ വർഗീയ വിദ്വേഷം പരത്താൻ ആസൂത്രിതമായ കാഫിർ സ്ക്രീൻ ഷോട്ട് വ്യാജ പ്രചരണ്തതിന്റെ ഉറവിടമായ ഹിന്ദുത്വ ഡി.വൈ.എഫ്.ഐ നേതാവ് എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായ റിബേഷിനെ സർവ്വീസിൽ നിന്ന് ഒരു നടപടിയും എടുത്തിട്ടില്ല..

ഇപ്പോഴും റിബേഷിനെപ്പോലുള്ള വർഗീയ ഭീകരർ സർവ്വീസിൽ തുടരുമ്പോഴാണ് സൂംബ നൃത്തത്തെപ്പറ്റി തൻ്റെ അഭിപ്രായം ജാധിപത്യപരമായി പറഞ്ഞ വിസ്ഡം സംഘടനയുടെ നേതാവുകൂടിയായ ടി.കെ അഷ്റഫിനെ സസ്പെൻ്ഡ് ചെയ്തത്."

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News