മോന്‍സണെതിരായ പോക്സോ കേസ്; പെണ്‍കുട്ടിയെ പൂട്ടിയിട്ട ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തില്ല

മൂന്ന് ദിവസമായിട്ടും പരാതിയിൽ എഫ്.ഐ.ആർ പോലും ഇല്ല

Update: 2021-10-30 06:17 GMT

മോൻസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ പൂട്ടിയിട്ട സംഭവത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ ഇതുവരെ കേസെടുത്തില്ല. മൂന്ന് ദിവസമായിട്ടും പരാതിയിൽ എഫ്.ഐ.ആർ പോലും ഇല്ല. പെൺകുട്ടിയുടെ മൊഴിയും പൂഴ്ത്തിവെച്ചു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതും പൂട്ടിയിട്ടതും ലേബർ റൂമിലെ മൂന്ന് വനിതാ ഡോക്ടർമാരാണെന്ന് ആരോപണം ഉയർന്നിരുന്നു.

മോന്‍സന്‍റെ തിരുമ്മല്‍ കേന്ദ്രത്തിലും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിക്ക് അന്ന് 17 വയസായിരുന്നു. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു. മോന്‍സണെ ഭയന്നിട്ടാണ് ഇത്രയും നാള്‍ പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News