സർക്കാരിന്റെ നയനിലപാടുകളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ല: എസ്.എസ്.എഫ്

''ഫാഷിസത്തോടും അതിന്റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളർത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങളോട് ഇസ്‌ലാമിന് യോജിക്കാനാവില്ല''

Update: 2023-01-29 07:11 GMT
Advertising

കോഴിക്കോട്: ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പ് ഉത്പാദിപ്പിച്ചുകൊണ്ട് ആകരുതെന്ന് എസ്.എസ്.എഫ്. രാജ്യത്തെയും ഭരണകൂടത്തെയും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്. സർക്കാരിന്റെ നയനിലപാടുകളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ലെന്നും എസ്.എസ്.എഫ് സംസ്ഥാന സമ്മേളനത്തിൽ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.

ഫാഷിസത്തോടും അതിന്റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളർത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങളോട് ഇസ്‌ലാമിന് യോജിക്കാനാവില്ല. ഭരണകൂടത്തോട് ശക്തമായ വിമർശങ്ങൾ ഉയർത്തിക്കൊണ്ട് തന്നെ് രാഷ്ട്രമൂല്യങ്ങൾക്ക് വേണ്ടി വീട്ടുവീഴ്ചയില്ലാതെ നിലകൊള്ളണമെന്ന നിശ്ചയദാർഢ്യം രൂപപ്പെടുത്തേണ്ടതുണ്ടെന്നും പ്രമേയം പറയുന്നു.

സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടേണ്ടത് സമാന്തരമായി വെറുപ്പ് ഉത്പാദിപ്പിച്ചുകൊണ്ടല്ല. ഭരണകൂടമല്ല രാജ്യം, രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സർക്കാരിന് അനുകൂലമായ നിലപാടുകളായി വ്യാഖ്യാനിക്കുന്നത് അതിവായനയാണ്. പൗരാണിക കാലം മുതൽ മതനിരപേക്ഷമായി നിലകൊണ്ട രാജ്യമാണ് ഇന്ത്യ. ആ പാരമ്പര്യം കളങ്കപ്പെടാതിരിക്കാൻ മാറിവരുന്ന ഭരണകൂടങ്ങൾക്കൊപ്പം പൗരസമൂഹവും ജാഗരൂകരാവണമെന്നും എസ്.എസ്.എഫ് പ്രമേയത്തിൽ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News