കേരളത്തിൽ ഇസ്‌ലാമോഫോബിയ ഇല്ല, പക്ഷെ ജമാഅത്തെ ഇസ്‌ലാമി ഫോബിയ തീർച്ചയായും ഉണ്ട്; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്
ഫേസ്ബുക്കിലൂടെയാണ് എം. ശിവപ്രസാദിന്റെ പരാമർശം.
കോഴിക്കോട്: കേരളത്തിൽ ഇസ്‌ലാമോഫോബിയ ഇല്ലെന്നും എന്നാൽ ജമാഅത്തെ ഇസ്‌ലാമി ഫോബിയ ഉണ്ടെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഫേസ്ബുക്കിലൂടെയാണ് എം. ശിവപ്രസാദിന്റെ പരാമർശം.
'കേരളത്തിൽ ഇസ്‌ലാമോഫോബിയ ഉണ്ടോ?, തീർച്ചയായും ഇല്ല! പക്ഷെ ജമാഅത്ത് ഇസ്‌ലാമിയോട് ഫോബിയ തീർച്ചയായും ഉണ്ട്'- പോസ്റ്റിൽ പറയുന്നു.
അതേസമയം, കേരളത്തിൽ ഇസ്‌ലാമോഫോബിയ ഇല്ലെന്നും ചില മുസ്‌ലിം സംഘടനകളാണ് പ്രശ്നക്കാരെന്നുമുള്ള എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റിൻ്റെ പ്രസ്താവന സംഘ്പരിവാർ പ്രചാരണങ്ങളുടെ ആവർത്തനം മാത്രമാണെന്ന് എസ്ഐഒ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. അബ്ദുൽ വാഹിദ് പറഞ്ഞു.
ഇന്ത്യയിൽ ജാതിയില്ലെന്ന ജാതിവാദികളുടെ ആക്രോശവും വെള്ള വംശീയത കറുത്ത വംശജൻ്റെ കുഴപ്പമാണെന്നുമുള്ള അതേ വംശീയ യുക്തി തന്നെയാണ് എസ്എഫ്ഐ നേതാവിൻ്റെയും അവലംബമെന്നും വാഹിദ് പറഞ്ഞു.