ബാബുവിന് കിട്ടിയ ഇളവ് ആർക്കും ലഭിക്കില്ല; അനാവശ്യ യാത്ര നടത്തിയാൽ കർശന നടപടി: മന്ത്രി കെ. രാജൻ

മകനെതിരെ കേസെടുക്കണമെന്ന ബാബുവിന്റെ ഉമ്മയുടെ നിലപാട് മാതൃകാപരം

Update: 2022-02-14 04:15 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട് ചെറാട് മലയിൽ വീണ്ടും ആളുകൾ കയറിയ സാഹചര്യത്തിൽ കർശന നടപടിയെടുക്കാൻ തീരുമാനിച്ചതായി റവന്യുമന്ത്രി കെ. രാജൻ. ബാബുവിന് ലഭിച്ച ഇളവ് ആർക്കും ലഭിക്കില്ലെന്നും അങ്ങനെ ആരും പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച രാത്രി ചെറാട് മലയിൽ വീണ്ടും ആളുകൾ കയറി സാഹചര്യത്തിൽ വനം വകുപ്പ് മന്ത്രി, ഡി.എഫ്.ഒ, പൊലീസ് സൂപ്രണ്ട്, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരുമായി  അടിയന്തര യോഗം ചേർന്നിരുന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ പരിശോധന നടത്താൻ തീരുമാനിച്ചത്.

അനാവശ്യമായ യാത്രകൾ തടയും. ഇതിനായി ജില്ല കലക്ടറെ കൺവീനറാക്കി സമിതി രൂപീകരിക്കും. എല്ലാ വിഭാഗത്തിലുള്ളവരെയും ഉൾപ്പെടുത്തി സമഗ്ര പരിശോധന നടത്തും. അനധികൃത ട്രക്കിംങ്ങും സാഹസിക യാത്രകളും ക്യാമ്പു ചെയ്യുന്നതും നോക്കിനിൽക്കാൻ സാധിക്കില്ല. ഏത് വഴിക്കാണ്, എങ്ങോട്ടേക്കാണ് പോകുന്നത്, എന്തു ലക്ഷ്യത്തിനാണ് പോകുന്നത് എന്നത് കൃത്യമായി പരിശോധിക്കും. എന്നിവ നോക്കി നിൽക്കാനാവില്ല. വ്യക്തികളുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തില്ലെന്നും മന്ത്രി പറഞ്ഞു.

മകനെതിരെ കേസെടുക്കണമെന്ന ബാബുവിന്റെ ഉമ്മയുടെ നിലപാട് മാതൃകാപരമാണ്. അതിൽ തീരുമാനമെടുക്കേണ്ടത് വനം വകുപ്പാണ്. ബാബു മലയിൽ കുടുങ്ങിയത് മുതൽ സർക്കാർ എല്ലാവിധത്തിലുള്ള സഹായം ചെയ്തിരുന്നു. അതിന് വേണ്ടിവെന്ന ചെലവുകൾ പൂർണമായും വഹിച്ചത് സർക്കാറാണ്. പത്ത് ദിവസത്തിന് ശേഷം പാലക്കാട് വീണ്ടും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News