കെ റെയില്‍ പദ്ധതിയുടെ പേരില്‍ ഒരാളെയും കണ്ണീരു കുടിപ്പിക്കില്ല: കോടിയേരി

ഇടത്പക്ഷത്തിന്റെയും യുഡിഎഫിന്റെയും വികസന കാഴ്ചപ്പാട് രണ്ടാണ്, കെ റെയിലെനിതരായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെും വിമര്‍ശനം കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ വേണ്ടിയാണ്

Update: 2022-01-16 12:43 GMT

 കെ റെയില്‍ പദ്ധതിയുടെ പേരില്‍ ഒരാളെയും കണ്ണീരു കുടിപ്പിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. കെ റെയില്‍ രാജ്യത്തിന് ആവശ്യമാണ്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് കൃത്യമായ സഹായം നല്‍കും. ഇടത്പക്ഷത്തിന്റെയും യുഡിഎഫിന്റെയും വികസന കാഴ്ചപ്പാട് രണ്ടാണ്. പുതിയ തലമുറക്ക് ആധുനിക സൗകര്യം വേണം. ആ സൗകര്യം നമ്മള്‍ ചെയ്തുകൊടുക്കണമെന്ന് കോടിയേരി പറഞ്ഞു.

50 വര്‍ഷത്തെ ഭാവിയാണ് കേരളം ആലോചിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റും. കെ റെയില്‍ വന്നാല്‍ കേരളത്തിന്റെ സന്പദ്ഘടനയില്‍ മാറ്റം വരും. അത് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആശങ്ക ഉണ്ടെങ്കില്‍ സര്‍ക്കാറിനോട് പറയൂ. ഡിപിആര്‍ കൂടി പരിശോധിച്ചിട്ടല്ലേ എതിര്‍ക്കേണ്ടത്. അത് ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

Advertising
Advertising

പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള റെയില്‍വേ ലൈനാണിത്. അരുവികളും, പുഴകളും സംരക്ഷിക്കും. ഗ്രീന്‍ പാത,അതാണ് പുതിയ കെ റെയില്‍ പദ്ധതി. കേരളത്തിലെ റെയില്‍ ട്രാക്കില്‍ ഓടുന്ന പല ട്രെയിനുകളും വില്‍പനക്ക് വെച്ചിരിക്കുകയാണ്. കേരളത്തിലെ റെയില്‍ വേ സ്റ്റെഷനുകള്‍ വില്‍പനക്ക് വെച്ചിരിക്കുകയാണ്. റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കുകയാണ് ലക്ഷമെന്നും കോടിയേരി വ്യക്തമാക്കി.

ഈ റെയില്‍വേ വന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈയ്യടക്കാനാവില്ല.കെ റെയിലെനിതരായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെും വിമര്‍ശനം കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ വേണ്ടിയാണ്. ജമാഅത്ത് ഇസ്ലാമിയും എസ്ഡിപിഐയും ഇവരോടൊപ്പം ചേര്‍ന്നു. ഗ്യാസ് പൈപ്പ് ലൈനെയും,നാല് വരി പാതയെയും എതിര്‍ത്തില്ലേ. ഇത്തരം വിമര്‍ശനങ്ങളെ തള്ളിക്കളയണം. ദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റണം. വികസനം പാവപ്പെട്ടവന്റെ കുടിലുകളിലേക്കെത്തിക്കുന്നതാണ് സര്‍ക്കാറിന്റെ വികസനം. ആദിവാസി, പട്ടികജാതി മേഖലകളിലേക്ക് വികസനം എത്തിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News