പരസ്യ പ്രതികരണം വേണ്ട; വി.ടി ബൽറാം-സി.വി ബാലചന്ദ്രൻ തർക്കത്തിൽ ഇടപെട്ട് കെപിസിസി

അനാവശ്യ വിവാദം ഉണ്ടാക്കി പാർട്ടിയുടെ സാധ്യത ഇല്ലാതാക്കരുതെന്നും കെപിസിസി നേതൃത്വം

Update: 2025-07-14 08:13 GMT

പാലക്കാട്: തൃത്താലയിലെ വി.ടി ബൽറാം - സി.വി ബാലചന്ദ്രൻ തർക്കം പരിഹരിക്കാൻ കെപിസിസി ഇടപെടൽ. പരസ്യ പ്രതികരണം വേണ്ടെന്ന് ഇരുനേതാക്കൾക്കും മുന്നറിയിപ്പ് നൽകി.

തൃത്താല കോൺഗ്രസിന് ജയിക്കാൻ കഴിയുന്ന മണ്ഡലമാണെന്നും അനാവശ്യ വിവാദം ഉണ്ടാക്കി പാർട്ടിയുടെ സാധ്യത ഇല്ലാതാക്കരുതെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കൊഴിക്കരയിൽ നടന്ന കുടുംബസംഗമത്തിലാണ് സി.വി ബാലചന്ദ്രൻ ബൽറാമിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. നൂലിൽ കെട്ടിയിറക്കിയ നേതാവാണ് ബൽറാമെന്നും പാർട്ടിക്ക് വേണ്ടി ഒരു പ്രവർത്തനവും നടത്താതെ, പാർട്ടിയെ നശിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ബൽറാമിൽ നിന്നുണ്ടാകുന്നത്. തൃത്താലയിൽ ബൽറാം തോറ്റത് അഹങ്കാരവും ധാർഷ്ട്യവും കൊണ്ടാണ്. കോൺഗ്രസ് നിലനിൽക്കണം, പാർട്ടിക്ക് മേലെ വളരാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ പിടിച്ച് പുറത്തിടണമെന്നും ബാലചന്ദ്രൻ പറഞ്ഞിരുന്നു. ബൽറാമിനെ തോൽപ്പിച്ചത് സി.വി ബാലചന്ദ്രനാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു

Advertising
Advertising

ഇതിന് പിന്നാലെ ചാലിശ്ശേരി ആലിക്കരയിലെ കുടുംബസംഗമത്തിൽ വി.ടി ബൽറാമും മറുപടി നൽകി. കേരളം മുഴുവൻ മാറ്റത്തിന് തയാറെടുക്കുമ്പോൾ പിന്നിൽ നിന്ന് കുത്തരുതെന്നാണ് ബൽറാം പറഞ്ഞത്. മാറ്റത്തിന് വേണ്ടി തൃത്താല തയാറാകുമ്പോൾ നമ്മുടെ ഇടയിൽ നിന്നുള്ള പ്രശ്നങ്ങൾ ഇതിന് തടസ്സമാകരുതെന്നും ബൽറാം പറഞ്ഞു. മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന സി.വി ബാലചന്ദ്രൻ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News