ഗവര്‍ണറുടെ കത്തിനെ കുറിച്ച് പ്രതികരിക്കാനില്ല; മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി

കേരള ചരിത്രത്തില്‍ തന്നെയല്ല, ഇന്ത്യയില്‍ തന്നെ ഇത്തരമൊരു നീക്കം ഉണ്ടോ എന്നറിയില്ല.

Update: 2022-10-26 11:24 GMT

കൊല്ലം: തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്ത് കൊടുത്തെന്നും മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയെന്നും അറിഞ്ഞു. അതു സംബന്ധിച്ച് മന്ത്രിയെന്ന നിലയ്ക്ക് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. പ്രതികരിക്കുന്നത് ശരിയല്ല.

കാരണം അത് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കാര്യമാണ്. ഗവര്‍ണര്‍ കൊടുത്ത കത്ത് താൻകണ്ടിട്ടില്ല. മുഖ്യമന്ത്രിയും ഗവര്‍ണറും സംസ്ഥാന ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാ ചുമതല വഹിക്കുന്നയാളുകളാണ്. അത് ഭരണഘടനാപരമായ വിഷയമാണ്. അതിനാല്‍ അതുസംബന്ധിച്ച് ഇപ്പോള്‍ അഭിപ്രായം പറയേണ്ട കാര്യമില്ല.

Advertising
Advertising

കേരള ചരിത്രത്തില്‍ അല്ല, ഇന്ത്യയില്‍ തന്നെ ഇത്തരമൊരു നീക്കം ഉണ്ടോ എന്നറിയില്ല. താന്‍ നേരത്തെ പറഞ്ഞതിനെ കുറിച്ച് ഇനി പറയുന്നില്ല. ഗവര്‍ണറുടെ കത്തിന്റെ മെറിറ്റിനെ കുറിച്ച് പ്രതികരിക്കേണ്ടത് ഇപ്പോഴല്ല. മുഖ്യമന്ത്രിക്കാണല്ലോ ഗവര്‍ണര്‍ കത്ത് കൊടുത്തത്. അദ്ദേഹം മറുപടിക്കത്ത് അയയ്ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ ആശങ്കയുണ്ടോ എന്ന ചോദ്യത്തിനും തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാതെ മന്ത്രി ഒഴിഞ്ഞുമാറി.

സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ സ്ഥാനത്തു നിന്നും നീക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. ആവശ്യമുന്നയിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു. കെ.എൻ ബാലഗോപാൽ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ അതൃപ്തിയെന്ന് കാണിച്ചായിരുന്നു ഗവർണറുടെ കത്ത്.

എന്നാൽ ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ധനമന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്നും ഗവർണറുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 18ന്ഗ വർണറെ രൂക്ഷമായ ഭാഷയിൽ കെ.എൻ ബാലഗോപാൽ വിമർശിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഉത്തർപ്രദേശുകാർക്ക് കേരളത്തിലെ സർവകലാശാലകളെ മനസിലാക്കുക പ്രയാസകരമാണെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നടന്ന വെടിവെപ്പ് പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് സമയത്തെ സംഭവമാണ് ബാലഗോപാൽ പരാമർശിച്ചത്. ഗവർണർക്കെതിരായ ഈ പ്രസംഗമാണ് നടപടിക്ക് ആധാരം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News