കോഴിക്കോട് കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയില്‍; മേയർ സ്ഥാനാർഥിക്ക് പിന്നാലെ മെഡിക്കൽ കോളജ് സൗത്ത് വാർഡിലെ സ്ഥാനാർഥിക്കും വോട്ടില്ല

19-ാം വാർഡ് സ്ഥാനാർഥി ബിന്ദു കമ്മനക്കണ്ടിക്കാണ് വോട്ടില്ലാത്തത്

Update: 2025-11-18 09:11 GMT

കോഴിക്കോട്: കോഴിക്കോട് മേയർ സ്ഥാനാർഥി വി.എം വിനുവിന് പിന്നാലെ മെഡിക്കൽ കോളജ് സൗത്ത് വാർഡിലെ ബിന്ദു കമ്മനക്കണ്ടിക്കും വോട്ടില്ല. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. ബിന്ദുവിന് കഴിഞ്ഞ തവണ വോട്ട് ചെയ്ത 21 ആം വാർഡിലും നിലവിൽ മത്സരിക്കുന്ന 19 ആം വാർഡിലും വോട്ടില്ല എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 

പോസ്റ്ററടിച്ച് പ്രചാരണങ്ങൾ തുടങ്ങിയതിന് ശേഷമാണ് വോട്ടില്ല എന്ന കാര്യമറിയുന്നത്. ഇതോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനിശ്ചിതത്വം വന്നിരിക്കുകയാണ്. കോർ കമ്മിറ്റി കൂടി പുതിയ സ്ഥാനാർഥിയെ തീരുമാനിക്കാനാണ് ഡിസിസിയുടെ തീരുമാനം. സ്ഥാനാർഥികൾക്ക് വോട്ടില്ലാതാവുന്നതുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ ഇപ്പോൾ ഉയർന്നുവരുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടില്ല എന്ന വിവരം പുറത്തുവന്നത്. വിനുവിന് പുറമെ മലാപറമ്പ് വാർഡിലെ വീട്ടിലെ ആരുടെ പേരും വോട്ടേഴ്‌സ് ലിസ്റ്റിലില്ല. മേയർ സ്ഥാനാർഥിക്ക് ഉൾപ്പെടെ വോട്ടില്ലാതായതോടെ വലിയ പ്രതിസന്ധിയാണ് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. കലക്ടറുടെ മറുപടിക്ക് ശേഷം കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News