ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി നോർക്ക

പ്രവാസികൾക്കുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിന് തുടക്കമായി

Update: 2025-09-23 02:07 GMT

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി നോർക്ക. പ്രവാസികൾക്കുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിന് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു. ലോക കേരളസഭയിൽ ഉയർന്ന ആവശ്യമാണ് നടപ്പിലാക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികൾക്കു വേണ്ടി രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരും നോർക്ക കെയറുമായി ചേര്‍ന്നാണ് പദ്ധതി ആരംഭിക്കുന്നത്. ആരോഗ്യ ഇൻഷുറൻസും അപകട പരിരക്ഷയുമാണ് പദ്ധതിയിലൂടെ ലഭിക്കുക. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും പദ്ധതിയിലൂടെ ലഭിക്കും.

Advertising
Advertising

നോര്‍ക്ക പ്രവാസി ഐഡി കാർഡോ, സ്റ്റുഡന്റ് ഐഡി കാര്‍ഡോ ഉള്ളവര്‍ക്കും, മറ്റ്‌ സംസ്ഥാനങ്ങളിലെ എന്‍ആര്‍കെ കാർഡുള്ളവർക്കും പദ്ധതിയിൽ ചേരാം.രാജ്യത്തെ 16,000 ഓളം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ പദ്ധതിയിലൂടെ ഉറപ്പാക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ഭാവിയിൽ മറ്റു രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പോളിസി എടുത്തശേഷം തിരികെവരുന്ന പ്രവാസികൾക്കും പദ്ധതി തുടരാവുന്നതാണ്. നവംബർ ഒന്നുമുതൽ പദ്ധതിയുടെ പരിരക്ഷ പ്രവാസികൾക്ക് ലഭ്യമാകും. തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി, നോര്‍ക്ക അഡീഷണല്‍ സെക്രട്ടറി എസ്‌ സിന്ധു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News