കുപ്രസിദ്ധ ഗുണ്ടാ നേതാവ് ശാന്തി ഭൂഷൻ പൊലീസ് പിടിയില്‍

കഞ്ചാവുമായാണ് തിരുവനന്തപുരം ആര്യങ്കാവ് പൊലീസ് ഇയാളെ പിടികൂടിയത്. ബിഷപ്പ് ഹൗസ് ആക്രമണം, എസ്.ഐയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്നിവയുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ

Update: 2023-03-07 11:28 GMT

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ശാന്തി ഭൂഷൻ പൊലീസ് പിടിയിലായി. കഞ്ചാവുമായാണ് തിരുവനന്തപുരം ആര്യങ്കാവ് പൊലീസ് ഇയാളെ പിടികൂടിയത്.  ബിഷപ്പ് ഹൗസ് ആക്രമണം, എസ്.ഐയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്നിവയുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.

തിരുവന്തപുരം നഗരത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധനായ ഗുണ്ടയാണ് ഇപ്പോൾ പൊലീസ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒരു കിലോയിലധികം കഞ്ചാവും പിടികൂടിയിട്ടുണ്ട്. ഇന്നലെ രാത്രി തിരുവനന്തപുരം റൂറലിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

Advertising
Advertising

തിരുവനന്തപുരം റൂറൽ മേഖലയിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ പ്രധാന വിതരണക്കാരനാണ് ശാന്തി ഭൂഷനെന്ന്  പൊലീസ് പറഞ്ഞു. പ്രതിയെ അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കും.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News