അഫ്സാന പറഞ്ഞത് പച്ചക്കളളം, തനിക്ക് നേരെ ക്രൂരമായ അക്രമണമുണ്ടായി; നൗഷാദ്

അഫ്സാനക്കെതിരെ അടൂർ പൊലീസ് സ്റ്റേഷനിൽ നൗഷാദ് പരാതി നൽകി.

Update: 2023-08-02 05:29 GMT
Editor : anjala | By : Web Desk

അഫ്സാന, നൗഷാദ് 

പത്തനംതിട്ട: തനിക്ക് നേരെ ക്രൂരമായ ആക്രമണമാണ് അഫ്സാനയുടെയും സുഹൃത്തുക്കളുടെയും ഭാഗത്തു നിന്നുണ്ടായതെന്ന് നൗഷാദ്. അഫ്സനയെ താൻ അക്രമിച്ചിട്ടില്ലെന്നും കുടുംബ പ്രശ്നങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും നൗഷാദ് പറഞ്ഞു. അഫ്സാനക്കെതിരെ അടൂർ പൊലീസ് സ്റ്റേഷനിൽ നൗഷാദ് പരാതി നൽകി.

അഫ്സാനയും കൂട്ടുകാരായ ഷഫീക്ക്, പൂപ്പി എന്ന് വിളിക്കുന്ന ഓരാളും ചേർന്നാണ് മർദിച്ചത്. ഇവർക്ക് എതിരെയാണ് പരാതി നൽകിയത്. കൂടാതെ അഫ്സാന കാമുകന്മാർക്ക് എഴുതിയ കത്തുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നൗഷാദ് പറഞ്ഞു. അഫ്സാനയെ മർ​ദിച്ചു എന്ന് പറഞ്ഞത് കളളമാണെന്നും നൗഷാദ് പറയുന്നു. സംഭവം നടന്ന ​​ദിവസം ജോലി കഴിഞ്ഞു വന്ന താൻ ​ഭക്ഷണം കഴിക്കാൻ എടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു. പാലു കൊടുക്കാൻ അഫ്സാനയോട് പറഞ്ഞു. എന്നാൽ അഫ്സാന ​ദേഷ്യപ്പെടുകയും മൂത്തകുഞ്ഞിനെ ചവിട്ടി എഴുന്നേൽപ്പിക്കുകയും ചെയ്തു. ഇതിന്റെ പേരിലാണ് ബഹളം നടന്നത് എന്നും നൗഷാ​ദ് പറഞ്ഞു.

Advertising
Advertising

Full View

എന്നാൽ, കഴിഞ്ഞ ​ദിവസം പൊലീസിനെതിരെ അഫ്സാന രം​ഗത്ത് എത്തിയിരുന്നു. ഭർത്താവിനെ കൊന്നുവെന്ന് മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചുവെന്നും കസ്റ്റഡിയിൽ ക്രൂരമായ മർദനമാണ് നേരിട്ടതെന്നും അഫ്സാന പറഞ്ഞു. വായിൽ പെപ്പർ സ്പ്രേ അടിച്ചു. ഭക്ഷണം പോലും നൽകിയില്ല. വൈദ്യസഹായം നൽകാനും വിസമ്മതിച്ചെന്ന് അഫ്‌സാന ആരോപിച്ചു.

പൊലീസ് പറഞ്ഞ സ്ഥലമാണ് മൃതദേഹം കുഴിച്ചിട്ടെന്ന നിലയിൽ കാണിച്ചുകൊടുത്തത്. ഉറങ്ങാൻ പോലും സമ്മതിക്കാതെയാണ് പൊലീസ് പലയിടത്തും കൊണ്ടുപോയത്. നൗഷാദ് മാറിനിന്നതിന്റെ കാരണം അറിയില്ല. മദ്യപാനിയായ നൗഷാദ് തന്നെയും കുട്ടികളെയും മർദിച്ചിരുന്നു. നൗഷാദിനെ താൻ മർദിച്ചുവെന്നത് കള്ളമാണെന്നും അഫ്‌സാന പറഞ്ഞു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News