'വായിൽ പെപ്പർ സ്പ്രേ അടിച്ചു, ഭക്ഷണം പോലും തന്നില്ല';പൊലീസ് ക്രൂരമായി മർദിച്ചെന്ന് നൗഷാദിന്റെ ഭാര്യ അഫ്‌സാന

പൊലീസ് പറഞ്ഞ സ്ഥലമാണ് മൃതദേഹം കുഴിച്ചിട്ടെന്ന നിലയിൽ കാണിച്ചുകൊടുത്തതെന്നും അഫ്‌സാന പറഞ്ഞു.

Update: 2023-07-30 12:37 GMT

പത്തനംതിട്ട: ഭർത്താവിനെ കൊന്നുവെന്ന് മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചുവെന്ന് ഭാര്യ അഫ്‌സാന. കസ്റ്റഡിയിൽ ക്രൂരമായ മർദനമാണ് നേരിട്ടത്. വായിൽ പെപ്പർ സ്പ്രേ അടിച്ചു. ഭക്ഷണം പോലും നൽകിയില്ല. വൈദ്യസഹായം നൽകാനും വിസമ്മതിച്ചെന്ന് അഫ്‌സാന ആരോപിച്ചു.

പൊലീസ് പറഞ്ഞ സ്ഥലമാണ് മൃതദേഹം കുഴിച്ചിട്ടെന്ന നിലയിൽ കാണിച്ചുകൊടുത്തത്. ഉറങ്ങാൻ പോലും സമ്മതിക്കാതെയാണ് പൊലീസ് പലയിടത്തും കൊണ്ടുപോയത്. നൗഷാദ് മാറിനിന്നതിന്റെ കാരണം അറിയില്ല. മദ്യപാനിയായ നൗഷാദ് തന്നെയും കുട്ടികളെയും മർദിച്ചിരുന്നു. നൗഷാദിനെ താൻ മർദിച്ചുവെന്നത് കള്ളമാണെന്നും അഫ്‌സാന പറഞ്ഞു.

അഫ്‌സാന കൊന്നു കുഴിച്ചുമൂടിയെന്ന് പറഞ്ഞ നൗഷാദിനെ കഴിഞ്ഞ ദിവസം തൊടുപുഴ തൊമ്മൻകുത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. ഒന്നര വർഷം മുമ്പ് കാണാതായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്നായിരുന്നു അഫ്‌സാനയുടെ മൊഴി. തുടർന്ന് മൃതദേഹം കണ്ടെത്താനായി പൊലീസ് പലയിടത്തും പരിശോധന നടത്തി. ഇതിനിടെയാണ് നൗഷാദിനെ കണ്ടെത്തിയത്.

ഭാര്യയുമായി പിണങ്ങിയാണ് നാടുവിട്ടതെന്നാണ് നൗഷാദ് പറയുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത അഫ്‌സാന ഇന്നാണ് ജയിൽമോചിതയായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News