നഗ്നദൃശ്യവിവാദം: എ.പി സോണയെ പുറത്താക്കി സി.പി.എം

സഹപ്രവർത്തകയുടേത് ഉൾപ്പടെ 17 സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ സോണ ഫോണിൽ സൂക്ഷിച്ചിരുന്നു

Update: 2023-01-14 11:21 GMT

ആലപ്പുഴ: നഗ്നദൃശ്യവിവാദത്തിൽ സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. രണ്ടംഗ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സഹപ്രവർത്തകയുടേത് ഉൾപ്പടെ 17 സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ സോണ ഫോണിൽ സൂക്ഷിച്ചിരുന്നു. വീഡിയോ കോൾ ചെയ്യുമ്പോൾ സ്ത്രീകളറിയാതെ ചിത്രം പകർത്തുകയായിരുന്നുവെന്നാണ് വിവരം. ദൃശ്യങ്ങൾ യഥാർഥമാണോയെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ ചില നേതാക്കൾ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും മറുഭാഗം വ്യക്തമായ തെളിവുകളോടെ ഇത് ബോധ്യപ്പെടുത്തി. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിർദേശം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.

സോണയ്‌ക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ച് രണ്ടുമാസം പിന്നിടുമ്പോഴാണ് നടപടി. സംഭവത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നെങ്കിലും റിപ്പോർട്ട് നൽകിയിരുന്നില്ല. എ.പി സോണ വീട്ടിൽക്കയറി പിടിക്കാൻ ശ്രമിച്ചുവെന്ന് ഇയാൾക്കെതിരെ പാർട്ടിയിൽ നിന്ന് സ്ത്രീയുടെ പരാതിയുയർന്നിരുന്നു. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News