കൊല്ലത്ത് കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം

കൊല്ലം- കരുനാഗപ്പള്ളി ബസിലായിരുന്നു സംഭവം.

Update: 2025-12-02 11:06 GMT

കൊല്ലം: കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തി മധ്യവയസ്കൻ. സ്കൂൾ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് നഗ്നതാ പ്രദർശനം. കൊല്ലം- കരുനാഗപ്പള്ളി ബസിലായിരുന്നു സംഭവം.

ശനിയാഴ്ച വൈകിട്ട് ബസ് കണ്ണേറ്റി പാലം കഴിഞ്ഞപ്പോഴായിരുന്നു ന​ഗ്നതാ പ്രദർശനമുണ്ടായത്. സ്കൂൾ കുട്ടികളെ നോക്കി ലൈംഗികചേഷ്ട കാണിച്ചതോടെ കുട്ടികൾ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇവർ രക്ഷിതാക്കൾക്ക് കൈമാറുകയും ചെയ്തു.

ഇയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങൾ പുറത്തുവന്നതോടെ, പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോ​ഗസ്ഥർ അറിയിച്ചു. 


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News