ഓയാസിസ് കമ്പനിയുടെ അനുമതി; പഞ്ചായത്തിൻ്റെ അധികാരം സംബന്ധിച്ച ചർച്ചകൾ സജീവം

തങ്ങളുടെ ജലസ്രോതസ്സിന്റെ നിലനിൽപിനുവേണ്ടി ഒറ്റക്കെട്ടായി സമരമുഖത്ത് തടിച്ചുകൂടിയ പെരുമാട്ടി പഞ്ചായത്തിൻ്റെ തീരുമാനം മൂലമാണ് ആഗോള കമ്പനിയായ കൊക്കകോളക്ക് പ്ലാച്ചിമടയിലെ പ്രവർത്തനം നിർത്തേണ്ടി വന്നത്

Update: 2025-10-26 04:39 GMT

പാലക്കാട്: ഓയാസിസ് കമ്പിനിയുടെ അനുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പഞ്ചായത്തിൻ്റെ അധികാരം സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കുകയാണ്.

തങ്ങളുടെ ജലസ്രോതസ്സിന്റെ നിലനിൽപിനുവേണ്ടി ഒറ്റക്കെട്ടായി സമരമുഖത്ത് തടിച്ചുകൂടിയ പെരുമാട്ടി പഞ്ചായത്തിൻ്റെ തീരുമാനം മൂലമാണ് ആഗോള കമ്പനിയായ കൊക്കകോളക്ക് പ്ലാച്ചിമടയിലെ പ്രവർത്തനം നിർത്തേണ്ടി വന്നത്.

വ്യവസായങ്ങൾ നാട്ടിൽ എളുപ്പത്തിൽ തുടങ്ങതിനായാണ് തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൂർ അനുമതി വേണ്ടെന്ന തീരുമാനം വന്നത്. ഏകജാലക സംവിധാനം നടപ്പിലാക്കിയതോടെ എല്ലാം വളരെ എളുപ്പത്തിലായി. ഇതോടെ, എലപ്പുള്ളിയിൽ ഓയാസിസ് എലപ്പുള്ളിയിൽ ഒയാസിസ് മദ്യകമ്പനി തുടങ്ങാൻ പഞ്ചായത്തിൻ്റെ മുൻകൂർ അനുമതി പോലും ആവശ്യമില്ലാതായി.

Advertising
Advertising

പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിയും , എലപ്പുള്ളിയിലെ ഒയാസിസ് കമ്പനിയും തമ്മിൽ ചില സാമ്യതകൾ ഉണ്ട്. രണ്ടും പാലക്കാട് ജില്ലയിലെ വെള്ളം അസംസ്കൃത വസ്തുവാക്കി പ്രവർത്തിക്കുന്ന കമ്പനികൾ. ആഗോള തലത്തിൽ പ്രവർത്തിക്കുന കൊക്കകോള കമ്പനി പ്രവർത്തനം നിർത്തിയത് പെരുമാട്ടി പഞ്ചായത്ത് സ്റ്റേപ് മൊമൈ കൊടുത്തതിനാലാണ്.

നാട്ടിലൊരു നിയമമുണ്ടെന്നും ആ നിയമങ്ങൾക്ക് മുകളിലല്ല ഒരു പഞ്ചായത്തെന്നുമായിരുന്നു മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം.

കേരളം വ്യവസായ സൗഹൃദമാകണമെന്നതിൽ സംശയമില്ല . അതിന് ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രദേശിക സർക്കാറുകളുടെ അധികാരത്തെ തദ്ദേശ വകുപ്പ് മന്ത്രി തന്നെ ഇകഴ്ത്തി കാണിക്കുന്നത് ശരിയണോ എന്ന ചോദ്യമാണിവിടെ ഉയരുന്നത്. 

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News