പാർട്ടി പ്രവർത്തകയ്ക്ക് അശ്ലീലസന്ദേശം; സി.പി.എം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

കാസർകോട് കോടോം ലോക്കൽ സെക്രട്ടറി കെ വി കേളുവിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.

Update: 2023-06-22 06:12 GMT

കാസര്‍കോട്: പാർട്ടി പ്രവർത്തകയോട് ഫോണിൽ അശ്ലീലം പറയുകയും സന്ദേശം അയക്കുകയും ചെയ്തുവെന്ന പരാതിയിൽ ലോക്കൽ സെക്രട്ടറിയെ സി.പി.എം പുറത്താക്കി. കാസർകോട് കോടോം ലോക്കൽ സെക്രട്ടറി കെ.വി കേളുവിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.

കേളുവിന്റെ അശ്ലീല ഫോണ്‍വിളി റെക്കോര്‍ഡ് ചെയ്തതിന് ശേഷം മേല്‍കമ്മിറ്റിക്ക് നല്‍കുകയായിരുന്നു. ഈ പരാതിയെ തുടർന്ന് കേളു വീണ്ടും പാർട്ടി പ്രവർത്തകയെ ഭീഷണിപ്പെടുത്തി. ഇതിന്റെ തെളിവുകളും പരാതിയായി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേളുവിനെതിരെ നടപടി എടുത്തത്.

Advertising
Advertising

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ അശ്ലീല വീഡിയോ വിവാദത്തിലും സിപിഎം നടപടി സ്വീകരിച്ചിരുന്നു. സി.പി.എം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തിലാണ് പാർട്ടി നടപടിയെടുത്തത്.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News