ഒഇസി പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ്; 200 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ
എസ്‌സി, എസ്ടി, ഒബിസി, ഒഇസി വിഭാഗങ്ങളുടെ സ്കോളര്‍ഷിപ്പുകള്‍ക്കായി സര്‍ക്കാര്‍ 5326 കോടി രൂപ അനുവദിച്ചിരുന്നു
Update: 2025-11-07 11:01 GMT
തിരുവനന്തപുരം: ഒഇസി പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ് വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
ഒഇസി, ഒഇസി(എച്ച്), എസ്ഇബിസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് വിതരണത്തിനാണ് തുക ലഭ്യമാക്കിയത്. ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ 240 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ഇതോടെ കുടിശ്ശിക പൂര്‍ണ്ണമായും വിതരണം ചെയ്യാനാകും എന്നാണ് സർക്കാർ കണക്ക് കൂട്ടൽ. എസ്.സി, എസ്.ടി, ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളുടെ സ്കോളര്‍ഷിപ്പുകള്‍ക്കായി സര്‍ക്കാര്‍ 5326 കോടി രൂപ അനുവദിച്ചിരുന്നു.