Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
പാലക്കാട്: പാലക്കാട് സാനിറ്ററി മാലിന്യ സംസ്‌ക്കരണ പ്ലാന്റ് തുടങ്ങാനായി സ്ഥലം പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. പുതുശ്ശേരി പഞ്ചായത്തിലെ മാന്തുരിത്തിയിലാണ് ഭൂമി വാങ്ങുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലാണ് സാനിറ്ററി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നത്. സ്വകാര്യ കമ്പനിയുടെ കൈവശം ഉള്ള 33 ഏക്കര്‍ സ്ഥലം വിലക്ക് വാങ്ങി അവിടെ മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങനാണ് ലക്ഷ്യമിടുന്നത്.
സ്ഥല പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തടഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ നിരവധി ചോദ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. വ്യക്തമായ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല.
ഡെപ്യൂട്ടി കലക്ടറും ഭൂരേഖ തഹസില്‍ദാറും അടങ്ങുന്ന സംഘമാണ് ഭൂമി പരിശോധിക്കാന്‍ എത്തിയത് . പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ മടങ്ങി പോയി. കേരള സോളഡ് വേസ്റ്റ് മാനേജ്‌മെന്റാണ് പ്രേജക്റ്റ് വഴിയാണ് നടപ്പിലാക്കാന്‍ ആലോചിക്കുന്നത്.