സർക്കാരിന് ഇന്ധന നികുതിയിനത്തില്‍ ലഭിക്കാനുള്ളത് കോടികള്‍; എണ്ണക്കമ്പനികള്‍ നൽകാനുള്ളത് 300 കോടിയിലേറെ

കോടികളുടെ കുടിശ്ശിക വ്യക്തമാക്കുന്ന വിവരാവകാശ രേഖ മീഡിയവണിന് ലഭിച്ചു

Update: 2022-03-17 03:21 GMT
Advertising

സംസ്ഥാന സർക്കാരിന് ഇന്ധന നികുതിയിനത്തില്‍ ലഭിക്കാനുള്ളത് കോടികളുടെ കുടിശ്ശിക. പ്രമുഖ എണ്ണക്കമ്പനികളില്‍ നിന്നായി ഇതുവരെ 300 കോടിയിലേറെ രൂപയാണ് സർക്കാർ ഖജനാവിലേക്ക് എത്താനുള്ളത്. കോടികളുടെ കുടിശ്ശിക വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ മീഡിയവണിന് ലഭിച്ചു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

ഇന്ത്യന്‍ ഓയില്‍ കോർപറേഷന്‍, ഭാരത് പെട്രോളിയം, കൊച്ചിന്‍ റിഫൈനറി എന്നിവയാണ് വന്‍ നികുതി കുടിശ്ശിക വരുത്തിയിരിക്കുന്നത്. കുറച്ചൊന്നുമല്ല. മുന്നൂറ്റി പന്ത്രണ്ട് കോടി അന്‍പത്തിയേഴ് ലക്ഷത്തി നാല്‍പത്തിയാറായിരത്തി ഇരുന്നൂറ്റൊന്ന് രൂപയാണ് ആ കുടിശ്ശിക.

2011 ഏപ്രില്‍ മുതല്‍ 2021 സെപ്തംബർ വരെയുള്ള 10 വർഷക്കാലയളവിലെ കണക്കാണിത്. ഏറ്റവും കൂടുതല്‍ നികുതി കുടിശ്ശിക വരുത്തിയത് ഭാരത് പെട്രോളിയം കോർപറേഷനാണ്. 219,66,74,972 രൂപ. ഇന്ത്യന്‍ ഓയില്‍ കോർപറേഷന്‍റേത് 75,91,23,073 രൂപയുടെ കുടിശ്ശിക. കൊച്ചിന്‍ റിഫൈനറി സർക്കാരിലേക്ക് അടക്കാനുള്ളത് 16,99,48,156 രൂപയും.

കുടിശ്ശികയ്ക്ക് മേല്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് എണ്ണക്കമ്പനികള്‍. നികുതി കുടിശ്ശിക വരുത്തിയതിന് കൃത്യമായ കാരണം കമ്പനികള്‍ സർക്കാരിനെ അറിയിച്ചിട്ടുമില്ല. കൂട്ടത്തില്‍ കുടിശ്ശികയൊന്നുമില്ലാത്ത മറ്റൊരു എണ്ണ കമ്പനിയുണ്ട്. ഹിന്ദുസ്ഥാന്‍ പെട്രോളിയം. സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് കോടികളുടെ കുടിശ്ശിക ലഭിക്കാതെ കിടക്കുന്നത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News