തിരുവനന്തപുരത്ത് വൃദ്ധ വെട്ടേറ്റു മരിച്ചു: അയൽവാസി കസ്റ്റഡിയിൽ

ചീരാണിക്കരസ്വദേശി സരോജം ആണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 62 വയസുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Update: 2021-06-22 02:45 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം വെമ്പായത്ത് വൃദ്ധ വെട്ടേറ്റു മരിച്ചു. ചീരാണിക്കരസ്വദേശി സരോജം ആണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 62 വയസുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്  അയൽവാസിയായ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

കസ്റ്റഡിയിലുള്ള ബൈജുവിന് മാനസിക പ്രശ്‌നങ്ങളുള്ളതായാണ് പൊലീസ് തുടക്കത്തില്‍ നൽകുന്ന വിവരം. ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് പറയുന്നത്. അതിനാൽ തന്നെ വിശദമായ ചോദ്യം ചെയ്യലിലെ കൂടുതൽ കാര്യങ്ങൾ അറിയൂ എന്നാണ് പൊലീസ് അറിയിക്കുന്നത്. 

Updating...

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News