സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു

യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്

Update: 2022-08-02 07:15 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടികുരങ്ങുവസൂരി സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ്. തിരൂരങ്ങാടി സ്വദേശിയായ 30 കാരന്‍ മലപ്പുറത്ത് ചികിത്സയിലാണ്.

ജൂലൈ 27ന് യുഎ.ഇയിൽ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയർപോർട്ടിൽ എത്തിയത്. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലാണ് സ്ഥിരീകരണം വന്നത്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ള അമ്മ, അച്ഛൻ, രണ്ട് സുഹൃത്തുക്കൾ എന്നിവരെ നിരീക്ഷണത്തിലാക്കി. യുവാവിന് ആരുമായും അടുത്ത സമ്പർക്കം ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇദ്ദേഹത്തോടൊപ്പം വിമാനത്തില്‍ യാത്രചെയ്തവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇതോടെ സംസ്ഥാനത്ത് കുരുങ്ങ് വസൂരി സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ആദ്യമായി രോഗം സ്ഥിരീകരിച്ച രോഗിയെ ഡിസ്ചാർജ് ചെയ്തിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്നും ആരോഗ്യവകുപ്പ് പുറത്തിറിക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News