കളർകോട് അപകടം; ഒരു വിദ്യാർഥി കൂടി മരിച്ചു, മരണം ആറായി
എടത്വ സ്വദേശി ആൽവിനാണ് മരണപ്പെട്ടത്
Update: 2024-12-05 15:46 GMT
ആലപ്പുഴ: കളർകോട് അപകടത്തിൽ മരണം ആറായി. എടത്വ സ്വദേശി ആൽവിനാണ് മരണപ്പെട്ടത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടനില തരണം ചെയ്യാത്തതിനെ തുടർന്ന് ഇന്നലെ രാവിലെയോടുകൂടിയായിരുന്നു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആൽവിൻ്റെ തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.