ഒരാള്‍ ഒഴുക്കില്‍പ്പെട്ടു, നാല് വീടുകള്‍ തകര്‍ന്നു; സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം

മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി വിളിച്ച അടിയന്തര യോഗം ആരംഭിച്ചു

Update: 2023-07-04 12:15 GMT
Advertising

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശം. നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. നാല് വീടുകൾ തകർന്നു. പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താണു. ഇടുക്കിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

കോഴിക്കോട് ഇരുവഴഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി ഹുസ്സൻ കുട്ടി 64 ആണ് ഒഴുക്കിൽപ്പെട്ടത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. അട്ടപ്പാടി മുക്കാലിലിയിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി വിളിച്ച അടിയന്തര യോഗം ആരംഭിച്ചു. 


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News