നാദാപുരത്ത് കാസർകോട് സ്വദേശിയുടെ ദുരൂഹ മരണം; ഒരാൾ കീഴടങ്ങി

ബന്ധുക്കൾക്കൊപ്പം എത്തിയാണ് യുവാവ് സ്റ്റേഷനിൽ കീഴടങ്ങിയത്.

Update: 2022-12-02 13:59 GMT

കോഴിക്കോട്: നാദാപുരത്ത് കാസർകോട് സ്വദേശി ശ്രീജിത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒരാൾ കീഴടങ്ങി. ഒളിവിലായിരുന്ന കണ്ണൂർ കേളകം സ്വദേശി സമീഷ് ടി ദേവ് ആണ് നാദാപുരം ഡിവൈഎസ്പി ഓഫീസിൽ ഹാജരായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

താൻ ഓടിച്ച വാഹനം അബദ്ധത്തിൽ കയറിയിറങ്ങിയാണ് ശ്രീജിത്ത് മരിച്ചതെന്നാണ് സമീഷിന്റെ മൊഴി. മദ്യപിച്ചിരുന്ന ശ്രീജിത്തിനെ റോഡ് വശത്തിരുത്തി ഭക്ഷണം വാങ്ങാനായി പോയി.

തിരികെ വന്നപ്പോൾ റോഡിലായിപ്പോയ ശ്രീജിത്ത് വാഹനത്തിനിടയിൽപ്പെടുകയായിരുന്നു. അപകടത്തെ തുടർന്നുണ്ടായ വെപ്രാളത്തിൽ ഓടിപ്പോയെനും സമീഷ് പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് നരിക്കാട്ടേരി കാരയിൽ കനാൽ റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾക്കൊപ്പം എത്തിയാണ് യുവാവ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഡിവൈഎസ്പിയും സിഐയും അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഇയാളെ ചോദ്യം ചെയ്തത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News