കെ.പി.സി.സി, പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പുകളിലെ അതൃപ്തി രാഹുല്‍ ഗാന്ധിയെ അറിയിച്ച് ഉമ്മന്‍ ചാണ്ടി

നേതൃമാറ്റം നടപ്പാക്കിയ രീതി ശരിയായില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

Update: 2021-06-25 08:26 GMT
Editor : Suhail | By : Web Desk
Advertising

കെ.പി.സി.സി പുനസംഘടനയിലും പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതിയിലും രാഹുല്‍ഗാന്ധിയെ നേരിട്ട് അതൃപ്തി അറിയിച്ച് ഉമ്മൻചാണ്ടി. രാഹുലുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ചാണ്ടി തന്റെ അതൃപ്തി വ്യക്തമാക്കിയത്. നേതൃമാറ്റം നടപ്പാക്കിയ രീതി ശരിയായില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

പ്രതിപക്ഷ നേതാവായി വി.ഡി സതീഷനെയും കെ.പി.സി.സി അദ്ധ്യക്ഷനായി കെ സുധാകരെനയും തെരഞ്ഞെടുത്ത രീതിയിലാണ് ഉമ്മൻ ചാണ്ടിയ്ക്ക് അതൃപ്തി. വേണ്ടവിധമുള്ള കൂടിയാലോചനകൾ ഈ വിഷയത്തിൽ താനക്കമുള്ള മുതിർന്ന നേതാക്കളുമായി ഹൈക്കമാന്റ് നടത്തിയില്ലെന്ന പരിഭവം ഉമ്മൻ ചാണ്ടി രാഹുലിനെ അറിയിച്ചു.

കെ.പി.സി.സി.യിലെ അടിമുടി മാറ്റം യോജിച്ചെടുത്ത തീരുമാനമാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന വാർത്തകളെക്കുറിച്ച് അറിയില്ലെന്നും ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി അര മണിക്കൂർ നീണ്ട സന്ദർശനത്തിന് ശേഷം ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

രമേശ് ചെന്നിത്തലയുമായും വി.ഡി സതീശനുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഹുൽ ഉമ്മൻ ചാണ്ടിയെ ഡൽഹിക്ക് വിളിപ്പിച്ചത്. അനുനയ നീക്കത്തിന്റെ തുടർച്ചയായി മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായും രാഹുൽ ഉടൻ കൂടികാഴ്ച്ച നടത്തും.

തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം സംഘടന ദൗർബല്യമല്ലന്നും കോവിഡ് സാഹചര്യമാണ് പ്രതികൂലമായതെന്നും ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച്ചയിൽ രാഹുലിനോട് വിശദീകരിച്ചു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News