'കിഫ്ബി സംസ്ഥാനത്തിന് ബാധ്യത'; സഭയിൽ പ്രതിപക്ഷ-ഭരണപക്ഷ വാക്പോര്

കിഫ്‌ബിയിലെ പണം ആരുടേയും തറവാട്ട് സ്വത്ത് വിറ്റ് കൊണ്ടുവന്നതല്ലെന്ന് വി.ഡി സതീശൻ

Update: 2025-02-10 09:31 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: കിഫ്ബി വഴി നിർമിച്ച റോഡുകളിൽ ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിയമസഭയിൽ പ്രതിപക്ഷ -ഭരണപക്ഷ വാഗ്വാദം. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കിഫ്‌ബിയിലെ പണം ആരുടേയും തറവാട്ട് സ്വത്ത് വിറ്റ് കൊണ്ടുവന്നതല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

ടോൾ പിരിക്കുമെന്ന് പറഞ്ഞ് പ്രതിപക്ഷം ആശങ്ക ഉണ്ടാക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ മറുപടി നൽകി.വരുമാനം വർധിപ്പിക്കാൻ നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയുടെ പ്രവർത്തനം താളം തെറ്റിയത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപോയി.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News