കുടുംബത്തിനെതിരായ സൈബ‍ർ ആക്രമണങ്ങളെ തിരുത്താൻ പ്രതിപക്ഷം തയ്യാറായില്ല: ജെയ്ക് സി തോമസ്

രാഷ്ട്രീയ മര്യാദക്ക് ചേർന്നതല്ല ഇത്തരം കാര്യങ്ങളെന്നും ജെയ്ക് മീഡിയവണിനോട്

Update: 2023-09-03 06:49 GMT
Editor : ലിസി. പി | By : Web Desk

ജെയ്ക് സി തോമസ്

കോട്ടയം: കുടുംബത്തിനെതിരായ സൈബ‍ർ ആക്രമണങ്ങളെ തിരുത്താൻ പ്രതിപക്ഷം തയ്യാറായിലെന്ന് പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസ്. രാഷ്ട്രീയ മര്യാദക്ക് ചേർന്നതല്ല ഇത്തരം കാര്യങ്ങളെന്നും ജെയ്ക് സി തോമസ് മീഡിയവണിനോട് പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപങ്ങൾ ആർക്കെതിരെയാണെങ്കിലും അംഗീകരിക്കാൻ കഴിയില്ല. അവകാശവാദങ്ങൾക്ക് ഇല്ല. പുതുപ്പള്ളിയിലെ പ്രബുദ്ധരായ ജനങ്ങൾ കാര്യങ്ങൾ വിലയിരുത്തുമെന്നും ജെയ്ക്ക് പറഞ്ഞു.

അതേസമയം, സൈബർ ആക്രമണം അർക്കെതിരെ ഉണ്ടായാലും ന്യായീകരിക്കില്ലെന്ന്  പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. കഴിഞ്ഞ 20 വർഷമായി വേട്ടയാടൽ നേരിടുന്ന കുടുംബം ആണ് തന്റേതെന്നും ജെയ്കിന്റെ ഭാര്യയോട് മാപ്പ് ചോദിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ 20 വർഷമായി വേട്ടയാടൽ നേരിടുന്ന കുടുംബമാണ് തന്റേത്. ഒരു വ്യാജ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച് ഇപ്പോഴും വേട്ടയാടുന്നു. തന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. വ്യാജ ആരോപണങ്ങള പുതുപ്പള്ളിക്കാർ തള്ളിക്കളയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News