വൈദികർക്ക് ഇടയിൽ തർക്കമുണ്ടാക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം: പി.രാജീവ്

'കെ റെയിൽ ഉൾപെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ തയ്യാര്‍'

Update: 2022-05-08 07:36 GMT
Editor : ലിസി. പി | By : Web Desk

തൃക്കാക്കര: വൈദികർക്ക് ഇടയിൽ തർക്കമുണ്ടാക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശ്രമിക്കുന്നതെന്ന് പി.രാജീവ്. താൻ പറയുന്നതാണ് അവസാന വാക്ക് എന്ന് വരുത്തി തീർക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമമെന്നും രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

'കെ റെയിൽ ഉൾപെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണ്.നല്ല ആത്മാവിശ്വാസമാണ് ഞങ്ങൾക്കുള്ളത്. രാഷ്ട്രീയം പറയാനില്ലാത്തതിനാൽ  കിടന്നുരുളുകയാണ്. കേരളത്തിലെ രാഷ്ട്രീയ സ്ഥിതി എന്തെന്ന് എല്ലാവർക്കും അറിയാം. ചില ചിഹ്നങ്ങൾ കാണുമ്പോൾ എന്തിനാണ് ഹാലിളകുന്നത് ?ഇടതു പക്ഷത്തിന്റെ വികസന കാഴ്ചപ്പാടുകൾക്ക് നല്ല സ്വീകാര്യത ലഭിക്കും. തൃക്കാക്കര നാടിന്റെ ഹൃദയമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

'തൃക്കാക്കരയിൽ ബിജെപി എന്ത് വിഷയം ചർച്ച ചെയ്യണമെന്ന് അവരാണ് തീരുമാനിക്കേണ്ടത്. ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടെടുക്കുന്നുണ്ട്.ബി.ജെ.പിയും കോൺഗ്രസും പല കാര്യങ്ങളിലും ഒറ്റക്കെട്ടാണെന്മെനുന്നും രാജീവ് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News