മാസപ്പടി കേസ്: വീണയെ രാഷ്ട്രീയമായി വേട്ടയാടുന്നു; ഏത് അന്വേഷണവും നേരിടാൻ തയ്യാർ- പി.എ മുഹമ്മദ് റിയാസ്

വീണ 'ലേക്കർ' എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങി എന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഇത് പുതിയ സ്ഥാപനമല്ലെന്നും നോമിനേഷൻ പേപ്പറിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഒന്നാണെന്നും റിയാസ് പറഞ്ഞു

Update: 2026-08-19 07:18 GMT

കോഴിക്കോട്: മാസപ്പടി കേസിൽ ഇഡി രാഷ്ട്രീമായി വേട്ടയാടുകയാണെന്ന് മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോളജ് പഠനകാലം മുതൽ പരിചയമുള്ള സുഹൃത്തുക്കളുടെയും കുടുംബസുഹൃത്തുക്കളുടെയും വീടുകളിലും ഓഫീസുകളിലും ഇഡി രാവിലെ മുതൽ രാത്രി വരെ പരിശോധന നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. കരാർ പ്രകാരം സേവനം നൽകി അക്കൗണ്ട് വഴി പണം വാങ്ങിയ വിഷയമാണിത്. ഈ വിഷയത്തിൽ വാർത്തകൾ വന്നപ്പോൾ നിയമപരമായി നേരിടാൻ തീരുമാനിച്ചതിനാലാണ് കൂടുതൽ പ്രതികരിക്കാതിരുന്നതെന്നും റിയാസ് പറഞ്ഞു.

പുതിയ സർക്കാർ വന്നതിനുശേഷം തിരുവനന്തപുരത്തും കോഴിക്കോട്ടും റെയ്ഡുകൾ നടന്നു. എന്നാൽ ഈ പരിശോധനകളിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റെയ്ഡിനിടെ ടൈപ്പ് റൈറ്റർ ഉള്ളിലേക്ക് കൊണ്ടുപോയപ്പോൾ അത് നോട്ട് എണ്ണുന്ന മെഷീൻ ആണെന്ന രീതിയിൽ വരെ തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു.

Advertising
Advertising

വീണ 'ലേക്കർ' എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങി എന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഇത് പുതിയ സ്ഥാപനമല്ലെന്നും നോമിനേഷൻ പേപ്പറിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഒന്നാണെന്നും റിയാസ് പറഞ്ഞു. ഭരണഘടനാപരമായി ബിസിനസ് നടത്താൻ വീണയ്ക്ക് സ്വാതന്ത്ര്യമുണ്ട്. സർക്കാരിനെയോ മറ്റ് കാര്യങ്ങളെയോ സ്വാധീനിച്ച് ബിസിനസ് നടത്തുന്നുണ്ടോ എന്നത് ആർക്കും പരിശോധിക്കാവുന്നതാണ്. ഈ വിഷയങ്ങളെ രാഷ്ട്രീയമായും നിയമപരമായും തന്നെ നേരിടുമെന്നും റിയാസ് പറഞ്ഞു.

പുകമറ സൃഷ്ടിച്ച് സംശയനിഴലിൽ നിർത്താനാണ് ശ്രമം. ഇഡിയെ ബിജെപി സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ മുമ്പും വ്യക്തമാക്കിയതാണ്. ഒളിച്ചോടില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും റിയാസ് വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News