സംസ്ഥാനത്ത് നെല്ല് സംഭരണം തുടങ്ങി, മറ്റ് ജില്ലകളിലും ഉടനെന്ന് മന്ത്രി ജി.ആർ അനിൽ

നേരത്തെ, ആലപ്പുഴയിലെ രണ്ട് മില്ലുടമകളുമായി ഭക്ഷ്യവകുപ്പ് ധാരണയിലെത്തിയിരുന്നു

Update: 2025-11-01 11:37 GMT

ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍

ആലപ്പുഴ: സംസ്ഥാനത്ത് 2025-26 ഒന്നാംവിള നെല്ല് സംഭരണത്തിന് ഇന്ന് തുടക്കം. ആലപ്പുഴ ജില്ലയിലാണ് ഇന്ന് നെല്ല് സംഭരണം തുടങ്ങിയെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ജില്ലയിലെ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ നെല്ലെടുപ്പ് നടന്നുകൊണ്ടിരിക്കുക​യാണ്. കർഷകർ സ്വകാര്യ മില്ലുകൾക്കോ വ്യാപാരികൾക്കോ നെല്ല് നൽകേണ്ടതില്ലെന്നും പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം അടുത്ത ആഴ്ചയോടെ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, ആലപ്പുഴയിലെ രണ്ട് മില്ലുടമകളുമായി ഭക്ഷ്യവകുപ്പ് ധാരണയിലെത്തിയിരുന്നു. കേരളത്തിലെ നാൽപ്പതോളം മില്ലുടമകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും ആദ്യഘട്ടത്തിൽ നിബന്ധനകൾ അം​ഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് മില്ലുടമകൾ ചേർന്ന യോ​ഗത്തിൽ സർക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അം​ഗീകരിക്കാൻ കഴിയില്ലെന്ന് തീരുമാനിക്കുകയും നെല്ല് സംഭരണത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഓരോ മില്ലുടമകളുമായും ഭക്ഷ്യമന്ത്രിയും കാർഷികമന്ത്രിയും നടത്തിയ ചർച്ചയിലാണ് രണ്ട് മില്ലുടമകൾ സംസ്ഥാനത്തെ നെല്ലെടുക്കാം എന്ന് അം​ഗീകരിച്ചത്.

അഞ്ച് മില്ലുടമകളുമായും സർക്കാരിന്റെ നേതൃത്വത്തിൽ ഉടൻ ചർച്ച നടക്കും. ചർച്ച പോസിറ്റീവായി അവസാനിക്കുകയാണെങ്കിൽ ആലപ്പുഴയിലെയും പാലക്കാടിലെയും അടക്കം കേരളത്തിലെ നെല്ല് സംഭരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

സംവരണ ആനുപാത 100 കിലോയ്ക്ക് 68 കിലോഗ്രം എന്നതിന് പകരം 64.5 കിലോഗ്രാം ആക്കി പുനഃസ്ഥാപിക്കാതെ സഹകരിക്കേണ്ടതില്ലെന്നാണ് കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷന്റെ തീരുമാനം. പാലക്കാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ കൊയ്ത്ത് കഴിഞ്ഞതോടെ നെല്ല് സംഭരിക്കാനിടമില്ലാതെ കർഷകർ വെട്ടിലായിരുന്നു. 

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News