പാലക്കാട് 80 സെന്‍റ് കുളം തരംമാറ്റി; ഭൂമി തരംമാറ്റലിന്‍റെ മറവിൽ കടുത്ത നിയമലംഘനങ്ങൾ നടക്കുന്നതായി ആരോപണം

പരാതി ഉയർന്നതോടെ കുളം തരംമാറ്റിയതിന്‍റെ ഫയൽ തന്നെ കാണാനില്ല

Update: 2022-02-07 01:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഭൂമി തരംമാറ്റലിന്‍റെ മറവിൽ കടുത്ത നിയമലംഘനങ്ങൾ നടക്കുന്നതായി ആരോപണം. പാലക്കാട് നഗരത്തിൽ 80 സെന്‍റ് ഉള്ള കുളം തരംമാറ്റി. പരാതി ഉയർന്നതോടെ കുളം തരംമാറ്റിയതിന്‍റെ ഫയൽ തന്നെ കാണാനില്ല. ഫയൽ നശിപ്പിക്കപ്പെട്ടുവെന്നാണ് സംശയിക്കുന്നത്.

നിയമ പ്രകാരം കുളം തരം മാറ്റം കഴിയില്ല. കുളം പറമ്പ് എന്നാണ് തരം മാറ്റിയത്. ഇത് സംബന്ധിച്ച ഫയലുകൾ പാലക്കാട് ആർ.ഡി.ഒ ഓഫീസിൽ കാണാനില്ലെന്നാണ് വിവരവകാശ നിയമപ്രകാരം ലഭിച്ച മറുപടി. കുളം തരം മാറ്റിയത് സംബന്ധിച്ച് ഉള്ള ചോദ്യങ്ങൾക്ക് വിവരാവകാശ അപേക്ഷകൻ ഫയൽ നമ്പർ കണ്ടെത്തണമെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. ഫയൽ നമ്പർ നൽകിയപ്പോൾ ഫയൽ കാണാനില്ലെന്ന മറുപടിയും ലഭിച്ചു. ജില്ലാ കലക്ടർ അടക്കം പരാതിയുടെ പകർപ്പ് സബ് കലക്ടർ കൂടിയായ പാലക്കാട് ആർ.ഡി.ഒക്ക് അയച്ചിട്ടും പരാതിയെന്നും ലഭിച്ചിട്ടില്ലെന്നാണ് ആദ്യ വിവരവകാശ മറുപടിയിൽ പറയുന്നു. അനധികൃതമായി കുളം തരംമാറ്റിയ സംഭവം അട്ടിമറിക്കനാണ് ഉദ്യോഗസ്ഥതലത്തിൽ നീക്കം നടക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News