പാലക്കാട് സിപിഎം നേതാവിനെ വെട്ടിക്കൊന്നു; കൊലയ്ക്കു പിന്നിൽ ആർ.എസ്.എസ്സെന്ന് ആരോപണം

ഷാജഹാനെതിരെ നേരത്തെയും വധഭീഷണിയുണ്ടായിരുന്നതായി സിപിഎം നേതാവ് നിതിൻ കണിച്ചേരി മീഡിയവണിനോട് പറഞ്ഞു

Update: 2022-08-14 18:16 GMT
Editor : afsal137 | By : Web Desk

പാലക്കാട്: പാലക്കാട്ട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. രാത്രി 9.30 ഓടെ കൊട്ടിക്കാട് വീടിനു സമീപത്ത് വെച്ചാണ് അക്രമികൾ ഷാജഹാനെ വടിവാളിന് വെട്ടിയത്. കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്സാണെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്ത് ആർ.എസ്.എസ്സും സിപിഎമ്മും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് കൊലപാതകം.

ഷാജഹാനെതിരെ നേരത്തെയും വധഭീഷണിയുണ്ടായിരുന്നതായി സിപിഎം നേതാവ് നിതിൻ കണിച്ചേരി മീഡിയവണിനോട് പറഞ്ഞു. ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിനു പിന്നിൽ ആരാണെന്ന കാര്യത്തിൽ പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം. 

Advertising
Advertising

ഒരിടവേളയ്ക്ക് ശേഷമാണ് പാലക്കാട്‌നിന്നും മറ്റൊരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്യുന്നത്. ജില്ലയിൽ എസ്.ഡി.പി.ഐ- ആർ.എസ്.എസ് സംഘർഷങ്ങൾ നേരത്തെ രൂക്ഷമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ സ്വാതന്ത്ര്യദിന പരിപാടികൾക്കായുള്ള ഒരുക്കങ്ങൾക്കിടെയാണ് ഷാജഹാന്റെ കൊലപാതകം.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News