പാലക്കാട്ട് അഞ്ചുവയസുകാരിക്ക് ക്രൂരപീഡനം; 77 കാരന്‍ പിടിയില്‍

പ്രതിയെന്ന് സംശയിക്കുന്ന ആളെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Update: 2023-12-27 07:38 GMT

പ്രതീകാത്മക ചിത്രം

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മൂന്നുവയസുകാരിക്ക് ക്രൂരപീഡനം . നാടോടി ദമ്പതികളുടെ ഉറങ്ങി കിടന്നിരുന്ന കുഞ്ഞിനെ സമീപത്തെ പറമ്പിൽ കൊണ്ടുപോയാണ് പ്രദേശവാസി ലൈംഗികമായി ഉപദ്രവിച്ചത്. വില്ലൂന്നി സ്വദേശി കന്തസാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തമിഴ്നാട് സ്വദേശികളായ നാടോടി ദമ്പതികളുടെ 3 വയസ് പ്രായമുള്ള കുഞ്ഞാണ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. വില്ലൂന്നി സ്വദേശി 77കാരൻ കന്തസാമിയാണ് മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി സമീപത്തെ പറമ്പിൽ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത് . ഈ കുടുംബം കൊഴിഞ്ഞാമ്പാറയിൽ എത്തിയപ്പോൾ പ്രതി കന്തസ്വാമി ഇവരുമായി അടുപ്പം സ്ഥാപിച്ചിരുന്നു.

Advertising
Advertising

ശേഷം രാത്രി കുടുംബം ഉറങ്ങിക്കിടന്നപ്പോൾ ഇയാൾ കുട്ടിയെ എടുത്തുകൊണ്ട് പോവുകയായിരുന്നു. കുഞ്ഞിനെ കാണാതെ തിരഞ്ഞ മാതാപിതാക്കൾ കരച്ചിൽ കേട്ട ഭാഗത്ത്‌ പരിശോധന നടത്തിയപ്പോഴാണ് പ്രതി ഓടി രക്ഷപ്പെടുന്നത് കണ്ടത്. പിന്നീട് നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഉടൻ തന്നെ കുഞ്ഞിനെ പാലക്കാട് കുട്ടികളുടെയും വനിതകളുടെയും ആശുപത്രിയിൽ എത്തിച്ചു.

പ്രതിക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പടെ ചുമത്തിയാണ് കോഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ എടുത്തുകൊണ്ടുപോകുമ്പോൾ കരച്ചിൽ കേൾക്കാതിരിക്കാൻ കഴുത്തിൽ അമർത്തിപ്പിടിച്ചിരുന്നു. കുഞ്ഞിന്‍റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായി കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് മൈസൂരിൽ നിന്ന് നാടോടി കുടുംബം കൊഴിഞ്ഞാമ്പാറയിൽ എത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News