പാലക്കാട്ട് ഭർത്താവ് ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

കുടുംബവഴക്കിനെ തുടർന്നാണ് വേശുക്കുട്ടിയെ മർദിച്ചതെന്നാണ് വേലായുധന്റെ മൊഴി

Update: 2024-01-28 09:46 GMT

പാലക്കാട്: പാലക്കാട് കോട്ടായിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വേലായുധൻ വിറക് ക്കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. വേലായുധനെ കോട്ടായി പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിലാണ് വേശുക്കുട്ടിയെ കണ്ടെത്തുന്നത്. തുടർന്ന് പൊലീസെത്തി നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയെ വിറകുകൊണ്ട് മർദിച്ചതായി വേലായുധൻ സമ്മതിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് വേശുക്കുട്ടിയെ മർദിച്ചതെന്നാണ് വേലായുധന്റെ മൊഴി.

Advertising
Advertising
Full View

വേലായുധനും വേശുക്കുട്ടിയും മാത്രമാണ് ഈ വീട്ടിൽ താമസം. സമീപത്ത് തന്നെ താമസിക്കുന്ന മക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. വേലായുധനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News