Writer - അൻഫസ് കൊണ്ടോട്ടി
anfas123
പാലക്കാട്: പാലക്കാട് വേലന്താളത്ത് രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി മുപ്പത് ലക്ഷം രൂപ പിടികൂടി. പണം കൊണ്ടുപോകുന്ന കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി എസ്.സുഫിയാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലഹരി പദാർഥമാണെന്ന് കരുതിയാണ് പൊലീസ് പരിശോധിച്ചത്. തുടർന്നാണ് കാറിന്റെ രഹസ്യഅറയിൽ ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തിയത്. പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൊഴിഞ്ഞാമ്പാറ പൊലീസും ഇന്ന് രാവിലെ ആറുമണിക്ക് വേലന്താളത്ത് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
രാമപുരം സ്വദേശിയായ എസ്.സുഫിയാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങളറിയുന്നതിനായി ഇയാളെ ഇന്ന് ചോദ്യംചെയ്യും.