പാലക്കാട് ഓങ്ങല്ലൂരിൽ ആക്രിക്കടക്ക് തീപിടിച്ചു; കട പൂർണമായും കത്തിനശിച്ചു

അപകട സാധ്യത കണക്കിലെടുത്ത് ആക്രിക്കടയ്ക്ക് മുന്നിലെ വീട്ടുകാരെ താത്കാലികമായി ഒഴിപ്പിച്ചിട്ടുണ്ട്

Update: 2025-11-03 09:16 GMT

Photo: MediaOne

പാലക്കാട്: പാലക്കാട് ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയിൽ. സംഭവസ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

പഴയ ഫ്രിഡ്ജിന്റെ പൊളിച്ചുവെച്ച ഭാ​ഗങ്ങൾക്കാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് ആളിക്കത്തുകയായിരുന്നു. അ​ഗ്നിബാധയെ തുടർന്ന് പ്രദേശത്ത് കറുത്ത പുക പടർന്നു. മുൻഭാ​ഗത്തെ തീ നിയന്ത്രണാധീതമാക്കിയിട്ടുണ്ടെങ്കിലും പിന്നിലെ തീ ഇതുവരെയും അണക്കാനായിട്ടില്ല.

അപകട സാധ്യത കണക്കിലെടുത്ത് ആക്രിക്കടയ്ക്ക് മുന്നിലെ വീട്ടുകാരെ താത്കാലികമായി ഒഴിപ്പിച്ചിട്ടുണ്ട്. 

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News